ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തൃശൂരിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം;ഉറങ്ങിപ്പോയതാകാം എന്ന് പ്രാഥമിക നിഗമനം

ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂർ കുന്നംകുളത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. ചിറ്റഞ്ഞൂർ സ്വദേശികളായ പ്രണവ് (25), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം.
കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരികയായിരുന്നു ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടം.മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























