'കുട്ടുമാ കുട്ടു' വീഡിയോയുമായി ബേസിലും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും

ഒറ്റ വീഡിയോ കൊണ്ട് മലയാളത്തിന്റെ ബേസില്‍ ജോസഫും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും ചേര്‍ന്ന് സോഷ്യല്‍ മീഡിയ ഇളക്കിമറിച്ചിരിക്കുകയാണ്. 'കുട്ടുമാ കുട്ടു' റീലുമായിട്ടാണ് ഇത്തവണ സംഘം എത്തിയിരിക്കുന്നത്. 'കുട്ടുമാ കുട്ടു' റീല്‍സ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.
പാട്ടിന് ചുവടുവെച്ചും എക്‌സ്പ്രഷന്‍സ് വാരിവിതറിയും ഒരുപാട് റീല്‍സ് ഇതിനോടകം എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് പുതിയൊരു ടീം കൂടി എത്തിയിരിക്കുകയാണ്, ബേസില്‍ ജോസഫും കുടുംബവുമാണത്. ബേസിലും മകള്‍ ഹോപ്പും ആണ്. സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
എക്‌സ്പ്രഷന്‍സിലും ചിരിയിലും ബേസിലിനെ മകള്‍ ഹോപ്പ് കടത്തിവെട്ടി എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്. ഭാര്യ എലിസബത്തും കലക്കിയെന്ന് കമന്റുകളുണ്ട്. ബേസില്‍ കുടുംബത്തിനൊപ്പം പങ്കുവെക്കുന്ന റീലുകള്‍ക്ക് നേരത്തെയും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ ഹോപ്പിനും ഫാന്‍സ് ആയിരിക്കുകയാണ് എന്നാണ് കമന്റുകള്‍.
2025 അവസാനത്തോടെയാണ് 'കുട്ടുമാ കുട്ടു' എന്ന പാട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. 2017ല്‍ പുറത്തിറങ്ങിയ ഈ നേപ്പാളി ഗാനത്തിലെ ചെറിയൊരു ഭാഗമായിരുന്നു ഇന്‍സ്റ്റാ യൂസേഴ്‌സിന്റെ ഹൃദയം കവര്‍ന്നത്. പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകലെല്ലാം 'കുട്ടുമാ കുട്ടു' നിറഞ്ഞു. കേരളത്തിലും ഗാനവും റീലും അതിവേഗമാണ് വൈറലായത്.
https://www.facebook.com/Malayalivartha

























