തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവം.. പ്രതി പിടിയിൽ

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്.
കമ്മീഷണർ ഓഫീസിൽ പരാതി പറയാനായി എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
അച്ഛനെതിരെ പരാതി നൽകാനാണ് അമൽ കമ്മീഷണർ ഓഫീസിലെത്തിയത്. എന്നാല്‍ പൊലീസുകാരുമായി തര്‍ക്കിച്ച് തിരിച്ച് വന്ന അമൽ പൊലീസുകാരന്റെ ബൈക്കുമായിട്ടാണ് തിരിച്ച് പോയത്. ബൈക്ക് മോഷ്‌ടിച്ച് നഗരം കറങ്ങിയ അമലിനെ മാനവീയം വീഥിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha



























