പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു.... മൂന്നു പേർക്ക് പരുക്ക്

പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. രണ്ട് പേരെ നിസ്സാര പരിക്കുകളാണുള്ളത്.
പത്തനംതിട്ടയിൽ നിന്നും വന്ന മിനിബസും റാന്നി ഭാഗത്തുനിന്ന് വന്ന കാറുമാണ് അപകടത്തിൽപെട്ടത്. നാലുപേർ സഞ്ചരിച്ച കർണ്ണാടക രജിസ്ട്രേഷനുള്ള എർട്ടിഗ കാർ തമിഴ്നാട്ടിൽ നിന്ന് വന്ന മിനിബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ തകർന്ന് തരിപ്പണമായി. ഒരാൾ തൽക്ഷണം മരണപ്പെട്ടു. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപൊളിച്ചാണ് മരിച്ച ആളെ പുറത്തെടുത്തത്.
അപകടസ്ഥലത്തിന് സമീപം റാന്നി പഞ്ചായത്തിന്റെ പാലിയേറ്റവ് ആംബുലൻസ് ഉണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും ആംബുലൻസ് ഡ്രൈവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
"
https://www.facebook.com/Malayalivartha



























