സിപിഐ എം നേതാവ് തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്– ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി...

സിപിഐ എം നേതാവ് തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്– ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആർഎസ്‌എസ്– ബിജെപിക്കാരായ തലായി പൊക്കായി ഹൗസിൽ പി സുമിത്ത് (കുട്ടൻ–38), കൊമ്മൽ വയൽ വിശ്വവസന്തത്തിൽ കെ കെ പ്രജീഷ്‌ബാബു (പ്രജീഷ്– 46), തലായി ബംഗാളി ഹൗസിൽ ബി നിധിൻ (നിധു– 37 ), പുലിക്കൂൽ ഹൗസിൽ കെ സനൽ എന്ന ഇട്ടു (37), പാറേമ്മൽ ഹൗസിൽ സ്‌മിജോഷ് എന്ന തട്ടിക്കുട്ടൻ (42), കുനിയിൽ ഹൗസിൽ സജീഷ് എന്ന ജിഷു (37), പഴയമഠത്തിൽ വി ജയേഷ് (39), പേരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്‌ജി ജെ വിമൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ഒന്നിന് വിധിക്കും.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബർ 31ന് വൈകുന്നേരം 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ സിപിഐ എം പ്രവർത്തകൻ മോഹൻലാൽ എന്ന ലാലുവിനും ഗുരുതരപരിക്കേറ്റു. ബോംബേറിൽ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളിൽ 30 പേരെ വിസ്‌തരിച്ചു.
"
https://www.facebook.com/Malayalivartha


























