മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി.
മകരവിളക്ക് ദിവസമായ 14ന് വെർച്വൽ ക്യൂ ബുക്കിംഗ് 30,000 പേർക്കായി നിജപ്പെടുത്തി. 13ന് 35,000 ആയിരിക്കും. മൊത്തം15 മുതൽ 18 വരെ 50,000 പേർക്കും 19ന് 30,000 പേർക്കും വെർച്വൽ പാസ് അനുവദിക്കും. ഈ ബുക്കിംഗ് എല്ലാം പൂർത്തിയായിട്ടുണ്ട്.
സ്പോട്ട് ബുക്കിംഗ് 5000 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടായിരുന്നു. മകര വിളക്കിന് മൂന്നു ദിവസം മുമ്പുമുതൽ തന്നെ പൂങ്കാവന മേഖലകളിലും മകര ജ്യോതി ദർശിക്കാൻ കഴിയുന്ന പ്രദേശങ്ങളിലും പർണശാലകൾ കെട്ടി അയ്യപ്പഭക്തർ തമ്പടിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
https://www.facebook.com/Malayalivartha























