Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍

19 JANUARY 2026 08:50 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണത്തിനുശേഷം കലാരംഗത്ത് സജീവമായ രേണുവിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പിന്നീട് മലയാളികള്‍ കണ്ടത് രേണു സുധിയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് രേണു സുധിയുടെ ചില തെറ്റുകള്‍ തന്റെ യൂട്യൂബിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.

'മലയാളികള്‍ ഇന്നും മറക്കാത്ത ഹാസ്യനടനാണ് കൊല്ലം സുധി. അദ്ദേഹത്തിന്റെ മരണവും പെട്ടന്നുണ്ടായതായിരുന്നു. ഇതോടെ ജീവിതത്തില്‍ പകച്ചുപോയ രേണു സുധിയെയും മക്കളെയും നാം കണ്ടതാണ്. പലരും അവര്‍ക്ക് സഹായങ്ങളുമായെത്തി. പലരും ജോലി വാഗ്ദാനം ചെയ്തിട്ടും രേണു സുധി സന്നദ്ധത പ്രകടിപ്പിച്ചില്ല. പിന്നീടാണ് അവര്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. വിമര്‍ശനങ്ങള്‍ ഒരുപാട് നേരിട്ടിട്ടും രേണു സുധി തളരാതെ മുന്നോട്ടുപോയി.

പിന്നീടാണ് അവര്‍ ബിഗ്‌ബോസിലേക്കുപോയത്. അവിടെയും അവര്‍ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. സെപ്റ്റിക് ടാങ്കെന്നും ഡാഗിനിയെന്നൊക്കെ ചിലര്‍ രേണുവിനെ വിളിച്ചു. അതിലൊന്നും പ്രതികരിക്കാതെ താനൊരു അമ്മയല്ലേയെന്നും വിധവയല്ലേയെന്നും പറഞ്ഞ് രേണു സുധി കരഞ്ഞു. അത് മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ രേണുവിന് പിന്നീട് വളര്‍ച്ചയുടെ ദിവസങ്ങളായിരുന്നു.

സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വന്തമായൊരു വീടെന്ന മോഹം സാദ്ധ്യമാക്കാന്‍ സഹായിച്ചവരാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പും സന്നദ്ധ സംഘടനകളും. നോബിള്‍ ഫിലിപ്പ് തന്റെ കുടുംബസ്വത്തില്‍ നിന്നാണ് ഏഴ് സെന്റ് പുരയിടം നല്‍കിയത്. എന്നാല്‍ ഇന്നവര്‍ ഗുണ്ടകളുടെ ഭീഷണി ഭയപ്പെടുന്ന ഘട്ടത്തിലാണ്. അവര്‍ ജീവന് ഭീഷണിയുണ്ടെന്ന് വിലപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

 

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം രേണു സുധിക്കായിരിക്കുമെന്ന് നോബിള്‍ ഫിലിപ്പ് പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടിലേക്ക് അപരിചിതരായ രണ്ട് ഗുണ്ടകള്‍ വന്ന് ഫോട്ടെയെടുത്തിട്ട് നിന്നെ പിന്നെ കണ്ടോളാമെന്ന ഭീഷണി മുഴക്കി പോയെന്നും നോബിള്‍ ഫിലിപ്പ് പറഞ്ഞു. തന്നെ കൊലപ്പെടുത്താന്‍ വീട്ടില്‍ ആളുകള്‍ വന്നെന്നും പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ബിഷപ്പ് പറയുന്നു.

 

 

ഒരു സ്ത്രീയെന്ന നിലയില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ മനക്കരുത്തും തന്റേടവും ആവശ്യമുണ്ട്. പക്ഷെ അഹങ്കാരവും ഗുണ്ടകളുടെയും ആവശ്യമുണ്ടോ? നിര്‍ദ്ധനരായവരുടെ കഞ്ഞിയിലാണ് രേണു പാറ്റയിട്ടത്. രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്. ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ്' ആലപ്പി അഷ്‌റഫ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 minutes ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (21 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (35 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (48 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (9 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (11 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

Malayali Vartha Recommends