Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

19 JANUARY 2026 09:03 PM IST
മലയാളി വാര്‍ത്ത

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സ്മിജി. മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വര്‍ഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസണ്‍ കച്ചവടം പോലെയാണ്. തരാ തരം മുസ്ലിം ലീഗിനെ വിമര്‍ശിച്ച് താങ്കളെ പോലുള്ളവര്‍ പറഞ്ഞു കൊണ്ടേയിരിക്കുക. ഞങ്ങളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍, അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോകും, അതൊന്നും ആരും ഗൗനിക്കില്ലെന്നാണ് മുസ്ലിം ലീഗിന്റെ യുവ നേതാവ് എ പി സ്മിജി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിത യാഥാര്‍ത്ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വം. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാന്‍ഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കാണാത്തത് കാണൂ. കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്നവര്‍ക്ക് ഇവിടെ മരുന്നില്ല. അവര്‍ വര്‍ഗ്ഗീയത പറഞ്ഞു നടക്കുമെന്നും എ പി സ്മിജി കുറിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാന്‍ഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കണ്ണാത്തത് കണ്ണൂ……. കണ്ടിട്ടും കണ്ണാത്തത് പോലെ നടിക്കുന്നവര്‍ക്ക് ഇവിടെ മരുന്നില്ല…….. അവര്‍ വര്‍ഗ്ഗീയത പറഞ്ഞു നടക്കും. 'നിങ്ങള്‍ കാസര്‍കോട് നഗരസഭ റിസള്‍ട്ട് പരിശോധിച്ചാല്‍ മതി ആര്‍ക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തില്‍ പെട്ടവരേ ജയിക്കൂ.

അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. നിങ്ങളിത് ഉത്തര്‍ പ്രദേശും മധ്യപ്രദേശുമാക്കാന്‍ നില്‍ക്കരുത്.' എന്നായിരുന്നു സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശം.

 

എ പി സ്മിജിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാന്‍ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നത് എന്ന് തോന്നിപ്പോവുന്നു..

ബഹുമാനപ്പെട്ട സജി ചെറിയാന്‍,

ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളത്..

തദ്ദേശ തെരഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് താങ്കളുടെ അടിമ മനസ്സിന്റെ കുഴപ്പമാണ്..

പിന്നെ,

മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വര്‍ഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസണ്‍ കച്ചവടം പോലെയാണ്.

തരാ തരം മുസ്ലിം ലീഗിനെ വിമര്‍ശിച്ച് താങ്കളെ പോലുള്ളവര്‍ പറഞ്ഞു കൊണ്ടേയിരിക്കുക..

ഞങ്ങളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍

അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോഴും അതൊന്നും ആരും ഗൗനിക്കില്ല,

ഞാന്‍ പറയുന്നത്

വെറും വാക്കല്ല,

തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിത യാഥാര്‍ത്ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വം..

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ജനറല്‍ സീറ്റായ വൈസ് പ്രസിഡണ്ട് പദവിയില്‍ ഇരുന്നു കൊണ്ട് അഭിമാനത്തോടെ ഞാന്‍ പറയുന്നു:

ബഹുമാനപ്പെട്ട സജി ചെറിയാന്‍,

താങ്കളുടെ വാക്ക്

വെറും ഓത്തിച്ചാലിലെ അഴുക്കു വെള്ളം മാത്രം..

അത് ഒഴുകി വന്ന താങ്കളുടെ ഹൃദയത്തെ ശുദ്ധീകരിക്കണം,

ഇല്ലെങ്കില്‍ വൈകാതെ മതേതര കേരളം താങ്കള്‍ക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (20 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (34 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (47 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

Malayali Vartha Recommends