ശബരിമല സ്വർണ്ണക്കൊള്ള... കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ച വിഷയത്തിലും കേസെടുക്കാൻ നീക്കം..ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും..

ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടും മറ്റൊരു ട്വിസ്റ്റ്. ജയിലിൽ കിടക്കുന്ന പ്രതികളെ ഒന്നും കൂടി കുരുക്ക് മുറുകുന്നു. ശബരിമല സ്വർണ്ണക്കൊള്ള മൂന്നാം കേസിലേക്ക്. കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ച വിഷയത്തിലും കേസെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും. ഇതിൽ ആരെയൊക്കെ പ്രതിയാക്കണമെന്ന് പരിശോധനകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. ദ്വാരപാലക പാളികൾ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ മൂന്നാം കേസിലേക്കെത്തുന്നത്.
കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകൊണ്ടുതന്നെ എസ്‌ഐടി സംഘം ഇത് അന്വേഷിക്കും. എന്തുകൊണ്ടാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവാണ് ഇതിന് ആധാരം.ഉത്തരവിൽ കൊടി മരം ചിതലരിച്ചുതുടങ്ങിയെന്നും നശിച്ചുതുടങ്ങിയെന്നും പറയുന്നുണ്ട്.
എന്നാൽ പുനഃപ്രതിഷ്ഠയ്ക്ക് മുൻപ് കൊടിമരം തടിയിലായിരുന്നില്ല മറിച്ച് കോൺക്രീറ്റിലായിരുന്നുവെന്നാണ് വിവരം. കോൺക്രീറ്റ് തൂണിനുപുറത്ത് സ്വർണം പൂശിയ പറ ഇട്ടുകൊണ്ടാണ് ഇത് നിർമിച്ചിരുന്നത്. കോൺക്രീറ്റ് എന്നാണ് സ്ഥാപിച്ചത്, കൊടിമരത്തിന്റെ പഴക്കം എന്നിവയെ സംബന്ധിച്ച് ദേവസ്വം ബോർഡിന്റെ പക്കൽ ഒരു രേഖയുമില്ല.ഇതാണ് എസ്‌ഐടി സംശയിക്കാനിടയായത്.കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014 തൊട്ടുള്ള നടപടികൾ പരിശോധിക്കും. കോൺക്രീറ്റ് ചിതലരിച്ചുവെന്നതുമുതൽ ഹൈദരാബാദിലെ സ്‌പോൺസറെ കണ്ടെത്തിയതുവരെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാകും. പ്രാഥമിക പരിശോധനകൾ അടുത്തുതന്നെ തുടങ്ങുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























