കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണു പൊലീസ് പിടിയിൽ

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണുവിനെ പൊലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നെയ്യാറ്റിൻകരയിലെ ഒളിവ് സങ്കേതത്തിൽ വച്ച് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തത്
അപകടം നടന്ന ദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഗുരുതരമായ നരഹത്യാ കുറ്റം ചുമത്തേണ്ട സ്ഥാനത്ത് ലഘുവായ വകുപ്പുകൾ ചേർത്ത് വിട്ടയച്ചതാണ് പൊലീസിനെതിരെ വ്യാപക വിമർശനം ഉണ്ടാകാൻ ഇടയായത്.
ഇതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.ഇക്കഴിഞ്ഞ നാലിനാണ് കിളിമാനൂരിലെ പാപ്പാലയിൽ വച്ച് രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിലേക്ക്, മദ്യപിച്ച് അമിതവേഗയിൽ ഓടിച്ചെത്തിയ ധാർ ജീപ്പ് ഇടിച്ചത്. അതേസമയം അപകടം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എസ്എച്ച്ഒ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ നൽകിയിരുന്നു.
"
https://www.facebook.com/Malayalivartha























