വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം വിളപ്പിൽ ശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. യുവാവ് മരിച്ചത് ചികിത്സ കിട്ടാതെ എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിളപ്പിൽശാല കൊല്ലംകോണം സ്വദേശി ബിസ്മിനാണ് മരിച്ചത്. നടുക്കുന്ന ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ശ്വാസം മുട്ടൽ അനുഭവപ്പെട്ട ബിസ്മിനെ ആശുപത്രിയിൽ എത്തിച്ചു . എന്നാൽ അവിടെ വച്ച് പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതിയിൽ ആരോപിച്ചു. ആശുപത്രിയിൽ വച്ച് ബിസ്മിന് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും സഹായം തേടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ് . 19 നായിരുന്നു ബിസ്മിൻ മരിച്ചത്. കൊല്ലംകോണം സ്വദേശിയായ ബിസ്മിൻറെ മരണത്തിൽ ഭാര്യ ജാസ്മിൻ ആണ് ഡിഎംഓയ്ക്ക് പരാതി നൽകിയത്.
ഈ മാസം 19ന് രാത്രി ഒരു മണിക്ക് ശ്വാസതടസ്സമുണ്ടായ ബിസ്മിറിനെ ഭാര്യ സ്കൂട്ടറിൽ വിളപ്പിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വാതിൽ തുറക്കാൻ പോലും ഏറെ സമയമെടുത്തെന്നും സിപിആർ പോലും നൽകിയില്ലെന്നുമാണ് പരാതി. ആവി പിടിക്കാൻ നിർദേശിക്കുക മാത്രമാണ് ആശുപത്രി ജീവനക്കാർ ചെയ്തതെന്നും ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും പ്രാഥമിക ചികിത്സ നൽകിയില്ലെന്നുമാണ് ആരോപണം.
https://www.facebook.com/Malayalivartha

























