തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു

തിരുവനന്തപുരം മൃഗശാലയിലെ 17 വയസ്സ് പ്രായമുള്ള മലര്‍ എന്ന വെള്ളക്കടുവ ചത്തു. പ്രായാധിക്യം കാരണം അവശതയില്‍ ആയതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ മലറിനെ പ്രദര്‍ശനത്തില്‍ നിന്ന് മാറ്റി പ്രത്യേകം കൂട്ടിലാണ് പരിചരിച്ചിരുന്നത്. ഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് 2014 ലാണ് മലര്‍ എന്ന പെണ്‍ വെള്ളക്കടുവയേയും ശ്രാവണ്‍ എന്ന ആണ്‍ വെള്ളക്കടുവയേയും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്.
മലരിന് പ്രായാധിക്യം കാരണം ഇറച്ചി ചവച്ചരച്ച് കഴിക്കാന്‍ കഴിയാതായതോടെ മിന്‍സ്ഡ് മീറ്റ്, പാല്‍, മുട്ട എന്നിവയാണ് ഭക്ഷണമായി നല്‍കിയിരുന്നത്. പ്രായമായ മൃഗങ്ങള്‍ക്ക് നല്‍കിവരുന്ന ജെറിയാട്രിക്ക് കെയര്‍ ചികിത്സയും നല്‍കുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വൈകിട്ട് ദഹിപ്പിച്ചു. ഇനി ശ്രാവന്‍ എന്ന വെള്ള കടുവയും മൂന്ന് ബംഗാള്‍ കടുവകളുമാണ് മൃഗശാലയിലുള്ളത്. വെള്ള കടുവകള്‍ക്ക് സാധാരണ ബംഗാള്‍ കടുവകളെക്കാള്‍ ആയുസ്സും ആരോഗ്യവും കുറവാണ്. റിസസ്സിവ് ജീന്‍ ആണ് വെള്ളക്കടുവകളുടെ നിറവ്യത്യാസത്തിനു കാരണം.
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് പാലോട് നിന്നുള്ള ഡോ.സി.ഹരീഷ്, മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പ്രായാധിക്യത്താല്‍ ഉണ്ടാകുന്ന മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയ്‌ലുവര്‍ ആണ് മരണ കാരണമെന്ന് വെറ്ററിനറി സര്‍ജന്‍ പറഞ്ഞു.
മൃഗശാല ഡയറക്ടര്‍ മഞ്ജുളാ ദേവി അന്തിമോപചാരം അര്‍പ്പിച്ചു. മൃഗശാല സൂപ്രണ്ട് രാജേഷ് വി. എസ്., ക്യൂറേറ്റര്‍ സംഗീത, ബയോളജിസ്റ്റ് ശ്വേത മുകുന്ദന്‍, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ജിജോ, ലാബ് അസിസ്റ്റന്റ് രാജേഷ്, സൂപ്പര്‍വൈസര്‍മാരായ രാജേഷ്, വാസുദേവന്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ നടപടികള്‍ക്കു മേല്‍നോട്ടം വഹിച്ചു.
https://www.facebook.com/Malayalivartha
























