Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും

23 APRIL 2026 06:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!

മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് കേരള നിയമസഭയിൽ അംഗത്വം നേടാൻ വ്യാജ സത്യവാങ് മൂലം നൽകിയതിന് മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജിയിൽ മെയ് 6 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും. ഇലക്ഷൻ കമ്മീഷനാണ് അധികാരമെന്ന് ബുധനാഴ്ച മ്യൂസിയം പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

അതേസമയം 6 മാസം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന ക്രിമിനൽ കുറ്റമെന്ന് നിയമത്തിൽ വിവക്ഷിക്കുന്നതിനാൽ കോടതിക്കാണ് കേസ് എടുക്കാനുള്ള അധികാരമെന്നും വാദി ഭാഗം ബോധിപ്പിച്ചു.

കൂടുതൽ രേഖകൾ പിടിച്ചെടുക്കാനുള്ളതിനാൽ പോലീസ് അന്വേഷണം അനിവാര്യമാണെന്നും വാദി ഭാഗം ബോധിപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടാനിയ മറിയം ജോസിന്റെ കോടതിയാണ് കേസിൽ വിധി പറയുന്നത്.


മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും പൊതുമരാമത്ത് - ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനും ഭാര്യയും ഐ റ്റി കൺസൾട്ടൻസി സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയിലിനുമെതിരെ അന്വേഷിച്ച് റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി ഏപ്രിൽ 7 ന് ഉത്തരവിട്ടിരുന്നത്. ജന പ്രാധിനിത്യ നിയമത്തിലെ വകുപ്പ് 125 എ ( കളവായ വിവരം കാണിച്ചും വിവരങ്ങൾ മറച്ചുവെച്ചും വ്യാജ സത്യവാങ്മൂലം നൽകൽ) , ക്രിമിനൽ ഗൂഢാലോചന, പൊതു ഉദേശ്യം , എന്നീ കുറ്റങ്ങൾക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര . പി. നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. റിയാസും വീണയും വാസസ്ഥലമായ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിക്കകത്തുള്ള നന്തൻകോട് ക്ലിഫ് ഹൗസിൽ ക്രിമിനൽ ഗൂഡാലോചന നടത്തി വീണക്ക് കൊച്ചിൻ മിനറൽസ് ആന്റ് റീട്ടെയിൽ കമ്പനി എംഡിയായ ശശിധരൻ കർത്തയെന്ന കരിമണൽ കർത്തയിൽ നിന്ന് ചെയ്യാത്ത സേവനത്തിന് അഴിമതി മാർഗ്ഗത്തിലൂടെ ലഭിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ മറച്ച് വെച്ചു. സത്യവാങ്മൂലത്തിൽ പത്താം പേജിൽ വീണ എക്സാ ലോജിക് കമ്പനി ഉടമയാണെന്ന വിവരം മറച്ചു വെച്ചു.

പതിനൊന്നാം പേജിൽ ജീവിത പങ്കാളി ഏർപ്പെട്ടിട്ടുളള കരാറുകളുടെ വിശദാംശ കോളത്തിൽ വീണയും കർത്തയുടെ സി എം ആർ എൽ കമ്പനിയുമായുളള കരാർ മറച്ച് വെച്ച് "ഇല്ല" എന്ന കളവായ വിവരം നൽകി. നികുതി വെട്ടിപ്പടക്കമുളള നിയമ ലംഘനങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ്ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ 73 പേജടങ്ങുന്ന ഉത്തരവ് , വിവരങ്ങൾ മറച്ചുവെച്ചും കളവായ വിവരങ്ങൾ കാണിച്ചും മുഹമ്മദ് റിയാസ് 2021 ലും 2026 കാലയളവിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളും ഫയലിൽ സ്വീകരിച്ചാണ് കോടതി ഉത്തരവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (22 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (25 minutes ago)

– വിവാദം കൊഴുക്കുന്നു  (47 minutes ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (1 hour ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (3 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends