Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

23 APRIL 2026 10:55 AM IST
മലയാളി വാര്‍ത്ത

വീണ്ടും ഹോർമുസിൽ പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും . ഹോര്‍മുസ് കടലിടുക്കില്‍ ഇറാനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു. അത്യാധുനിക അമേരിക്കന്‍ നിരീക്ഷണ സംവിധാനങ്ങളെയും യുദ്ധക്കപ്പലുകളെയും വെട്ടിച്ച് മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പത്തൊന്‍പത് കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തേക്കും പതിനഞ്ചോളം കപ്പലുകള്‍ ഇറാന്‍ ലക്ഷ്യമാക്കിയും സുരക്ഷിതമായി യാത്ര ചെയ്തതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയുടെ കണ്ണുവെട്ടിച്ച് ഏകദേശം 910 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 1.07 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഇത്തരത്തില്‍ കടത്തപ്പെട്ടതായാണ് സൂചന. ഉപരോധം ലംഘിച്ചുള്ള ഈ നീക്കം ട്രംപ് ഭരണകൂടത്തിന് വലിയ നയതന്ത്ര-സൈനിക തിരിച്ചടിയായിരിക്കുകയാണ്. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ കൊട്ടിയടയ്ക്കാനുള്ള 'ഓപ്പറേഷന്‍ ഇക്കണോമിക് ഫ്യൂറി'യുടെ പരാജയമായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ അമേരിക്കയുടെ ഉപരോധം ദുർബലമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ഉപരോധത്തെ മറികടന്ന് പുറത്തേക്ക് പോയതിൽ ആറു കപ്പലുകൾ ഇറാനിയൻ എണ്ണയാണ് കൊണ്ട് പോയത്. ഇതിൽ ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ ഡോറെനയുമുണ്ട്. ട്രാക്കിങ് ഉപകരണങ്ങൾ ഓഫാക്കിയാണ് ടാങ്കറുകൾ ഉപരോധം മറികടന്നത്. ഈ നീക്കത്തിലൂടെ 10.7 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ് ഇറാൻ തീരം വിട്ടത്. ഏകദേശം 910 മില്യൺ ഡോളർ വരുമാനം ഇതിലൂടെ ഇറാന് ലഭിച്ചിട്ടുണ്ടെന്നതാണ് റിപ്പോർട്ട്.ഏപ്രിൽ 13 മുതലാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യു എസ് പ്രഖ്യാപിച്ചത്.

28 കപ്പലുകൾ ഇതുവരെ ഇറാൻ തുറമുഖത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് കടന്നു പോയ കപ്പലുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.മേഖലയില്‍ ഇറാന്‍ രണ്ട് ചരക്കുകപ്പലുകള്‍ പിടിച്ചെടുത്തതും വെടിവെപ്പ് നടത്തിയതും സംഘര്‍ഷം പുതിയ തലത്തിലെത്തിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (22 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (25 minutes ago)

– വിവാദം കൊഴുക്കുന്നു  (47 minutes ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (1 hour ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (2 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (3 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (3 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (4 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends