ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...

വാൽപ്പാറ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസുകാരി മസ്നീൻ ആശുപത്രി വിട്ടു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിലെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല ഉൾപ്പെടെ 10 പേർ മരിച്ചിരുന്നു. നാല് ദിവസം ഐസിയുവിൽ ചികിത്സയിലായിരുന്ന മസ്നീൻ ആരോഗ്യം വീണ്ടെടുത്തെങ്കിലും, ഉമ്മയുടെ വേർപാട് ഇനിയും ആ കുട്ടിയെ അറിയിച്ചിട്ടില്ല. നോവായി മാറിയ ഒരു വിനോദയാത്രയുടെ ബാക്കിപത്രം.
https://www.facebook.com/Malayalivartha
























