ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരത്തിലെ കുറഞ്ഞ താപനില ശരാശരിയേക്കാൾ 27 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും വരും ദിവസങ്ങളിൽ താപനില കടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താപനില ക്രമാതീതമായി വർദ്ധിക്കുകയാണ്. രാത്രികാല താപനില സാധാരണ നിലയേക്കാൾ വളരെ കൂടുതലായി രേഖപ്പെടുത്തുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വരണ്ട കാറ്റാണ് ഡൽഹിയിലെ താപനില വർധിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകാനായി സാധ്യതയുണ്ടെന്നാണ് പ്രവചനമുള്ളത്. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിർജ്ജലീകരണം തടയാനായി ധാരാളം വെള്ളം കുടിക്കണമെന്നും കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. സൂര്യാതപം, തളർച്ച എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.
https://www.facebook.com/Malayalivartha
























