Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്

27 APRIL 2026 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളും! കുംഭം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...

രാഷ്ട്രീയ നേട്ടത്തിനായി  സി പി എം നേതൃത്വത്തിൽ കുംഭമേള വൈറൽ താരം മധ്യപ്രദേശ്  ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ 16 കാരിയെ  യുപി സ്വദേശി മുസ്ലീം മതസ്ഥനായ 25 കാരൻ മുഹമ്മദ് ഫർമാൻ ഖാനുമായി  നിയമ വിരുദ്ധ ചതി വിവാഹം നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ
മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ്. മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് ഉത്തരവിട്ടത്. അതേ സമയം ഗോവിന്ദനടക്കമുളള സിപിഎം നേതാക്കളെ പ്രതി ചേർക്കണമെന്ന ഹർജി തള്ളണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി.  പെൺകുട്ടിയെ ഹാജരാക്കാമെന്നും നാഗരാജ് പെൺകുട്ടിയെ ക്രോസ് വിസ്താരം ചെയ്തോട്ടെയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോൾ  എന്തിനെന്ന് സർക്കാർ അഭിഭാഷകനോട്  കോടതി ചോദിച്ചു.ഭാരതീയ നാഗരിക്ക് സുരക്ഷാ സംഹിതയിലെ വകുപ്പ് 233 പ്രകാരമാണ് കോടതി ഉത്തരവ്.  
 ഗോവിന്ദൻ മാസ്റ്റർ, പൊതു വിദ്യാഭ്യാസ,  തൊഴിൽ മന്ത്രി വി.ശിവൻകുട്ടി, ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാ എംപിയുമായ  എ.എ.റഹീം, മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ  അതിജീവിതയെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക്  തട്ടിക്കൊണ്ടു വന്ന യു പി സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻ, അരുമാനൂർ  നയിനാർ ദേവ ക്ഷേത്ര യോഗം പ്രസിഡന്റ് ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 18 വയസിന് താഴെയുളള പെൺകുട്ടിയും 21 വയസിന് മുകളിൽ പ്രായമുളള പുരുഷനും തമ്മിലോ രണ്ടു ഹിന്ദുക്കൾ തമ്മിലല്ലാതെ  ഒരു ഒരു ഹിന്ദു പെൺകുട്ടിയും മുസ്ലീം / ക്രിസ്ത്യൻ / പാർസി / ജൂത  യുവാവും തമ്മിൽ ജമ്മു കാശ്മീർ ഒഴികെയുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിലും ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്താൻ പാടില്ലായെന്ന  1955 ൽ നിലവിൽ വന്ന ഹിന്ദു വിവാഹ നിയമം നല്ലവണ്ണം അറിയാവുന്ന പ്രതികൾ ഏപ്രിൽ 9 ന് നടക്കാനിരുന്ന കേരള നിയമസഭാ ഇലക്ഷനിൽ  രാഷ്ട്രീയ നേട്ടത്തിന് നിയമം ലംഘിച്ച് പ്രവർത്തിച്ചു.  അതിജീവിത പ്രായപൂർത്തിയായെന്ന് 18 വയസ്സ് രേഖപ്പെടുത്തി മുഹമ്മദ് ഫർമാൻ ഖാനുമായി ഹിന്ദുമതാചാര പ്രകാരം  ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതരായതായി കാണിച്ച ക്ഷേത്ര പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് മാർച്ച് 11 ന് നൽകി. പ്രതികളുടെ സ്വാധീനത്താൽ പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ആതിര എ.ജെ. യുടെ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പ്രകാരം ഹിന്ദു - മുസ്ലീം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം നടത്താൻ പാടില്ലെന്ന് അറിയാവുന്ന പൂവാർ പഞ്ചായത്ത് വിവാഹ രജിസ്ട്രാർ സ്വാധീനത്തിന് വഴങ്ങി വ്യാജ രേഖ അസൽ പോലെ ഉപയോഗിച്ച് പഞ്ചായത്ത് വിവാഹ സർട്ടിഫിക്കറ്റ് കെ - സ്മാർട്ട് അപ്പ് വഴി രജിസ്റ്റർ ചെയ്ത്  നൽകി.  തുടർന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് പത്ര ദൃശ്യ മാധ്യമങ്ങൾ വഴി വിളംബരംചെയ്തു.ഗോവിന്ദൻ മാസ്റ്റർ വധുവരന്മാർക്ക് ബൊക്കെ നൽകി ആദരിക്കുകയും ഇരുവരുടെയും വരണമാല്യം ചാർത്തിയ വിവാഹ ഫോട്ടോയിൽ ചുവടിൽ " ദിസ് ഈസ് ദി റിയൽ കേരള സ്റ്റോറി , വിത്ത് ബെസ്റ്റ് കോംപ്ലിമെന്റ്സ് ഫ്രം സിപിഐ (എം) "  എന്ന്  ആലേഖനം ചെയ്ത് നൽകി.  "മതനിരപേക്ഷയുടെ അങ്ങേയറ്റം  കേരളം ലോകത്തിന് മുന്നിൽ പ്രധാന മാതൃകയാണ് ! ആ മാതൃക അതേ പോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റു കാരും ഞങ്ങളും ആഗ്രഹിക്കുന്നത് " എന്ന് ഗോവിന്ദൻ മാസ്റ്റർ പ്ര്യഖ്യാപിച്ചു. "യഥാർത്ഥ കേരള സ്റ്റോറി  എന്നത് ഈ കല്യാണമാണ്. നമുക്ക് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനിക്കാം ! ലോകത്തിന്റെ മുന്നിൽ മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരുകേട്ട നാടാണ് കേരളമെന്ന് നമുക്കെല്ലാവർക്കും  അഭിമാനിക്കാം. ഇത് കുട്ടികളുടെ ധൈര്യം! ഇത് പോലെ  തന്നെ പതിനായിരക്കണക്കിന് ആൾക്കാർക്ക് ഇത് പോലെ സമ്മർദ്ദത്തിനും ഭീഷണിയുമായി അവിടെ കഴിയുകയാണ്. കേരളം സ്വർഗ്‌ഗമാണെന്ന് തെളിയിക്കുകയാണ് "എന്ന് രണ്ടാം പ്രതി മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. " ഇതാണ് കേരളം! ഏത് മതത്തിൽ പെട്ടവർക്കും പരസ്പരം വിവാഹം കഴിക്കാനുള്ള അവകാശമാണ് മൗലിക അവകാശം ! പക്ഷേ ഇന്ത്യയിൽ എല്ലായിടത്തും സാധ്യമാകുന്നില്ല! നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം! വിവാഹം സ്വർഗ്ഗത്തിൽ വച്ചാണ് !ആ സ്വർഗ്ഗത്തിന്റെ പേരാണ് കേരളം" എന്ന് മൂന്നാം പ്രതി റഹീം പ്രസ്താവിച്ചു.
  അതേ സമയം സി പി എമ്മിലേക്ക് അതിജീവിത എങ്ങനെ എത്തിയെന്ന മാധ്യമങ്ങുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. മുഹമ്മദ് ഫർമാനെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ വ്യാജ വിവാഹ രേഖ ഉപയോഗിച്ച് യഥാർത്ഥ ഭാര്യ ഭർത്താക്കൻമാരായി അതി ജീവിതയെ ആവർത്തിച്ചുള്ള ബലാൽസംഗത്തിന് വഴിയൊരുക്കി താമസ സൗകര്യങ്ങളും ഏർപ്പാടാക്കി നൽകി.   
പ്രധാന കുറ്റകൃത്യങ്ങളിൽ ഒന്നായ ക്രിമിനൽ ഗൂഢാലോചന നടന്ന കൃത്യ സ്ഥലമായ  എകെജി സെന്റർ സ്ഥിതി ചെയ്യുന്ന  കന്റോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് കമ്മീഷണർക്കും പരാതി നൽകിയിട്ടും അവഗണിച്ചുവെന്നും അഡ്വ: നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (44 minutes ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (1 hour ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (1 hour ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (2 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (3 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (3 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (3 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (4 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (4 hours ago)

Malayali Vartha Recommends