മരണത്തെ തോൽപ്പിച്ചുവന്ന പത്തുവയസ്സുകാരന് കരുതലായി ഒരു ഗ്രാമം; വിങ്ങുന്ന ഓർമ്മകളുമായി അനോഷ് വീട്ടിൽ...

പതിനെട്ടു ദിവസത്തെ നീണ്ട ചികിത്സയ്ക്കുശേഷമാണ് അനോഷ് ഇന്നലെ മറ്റത്തൂർ കടമ്പോട് കാവുങ്ങൽ വീട്ടിൽ തിരിച്ചെത്തിയത്. അനിയൻ അൽജോ അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിലെത്തി പ്രാർത്ഥിച്ച ശേഷമായിരുന്നു ആ മടക്കം. അൽജോ ഇല്ലാത്ത ആ വീട് ഇനി സുരക്ഷിതമാണ്. പക്ഷേ, ആ സുരക്ഷയ്ക്ക് പിന്നിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ വിയർപ്പും കരുതലും ഉണ്ട്.വീടിന്റെ തറയിലെ വിള്ളലുകൾ, എയർഹോളുകൾ, ജനാലകൾ എന്നിവയെല്ലാം കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിരിക്കുന്നു. വനംവകുപ്പും നാട്ടുകാരും ചേർന്ന് വീടിന്റെ പരിസരം പൂർണ്ണമായും ശുചീകരിച്ചു. ഭയമില്ലാതെ ആ കുഞ്ഞിന് ഇനി ഉറങ്ങണം എന്ന വാശിയിലാണ് ഒരു നാട് മുഴുവൻ ഒന്നിച്ചത്.
https://www.facebook.com/Malayalivartha
























