മൈജിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ്

മൈജി കഴിഞ്ഞ സാമ്പത്തികവര്‍ഷം (2025-26) സ്വന്തമാക്കിയത് റെക്കോര്‍ഡ് വിറ്റുവരവ്. 5000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 5500 കോടി രൂപ നേടിയെന്ന് മൈജി ചെയര്‍മാന്‍ എ.കെ. ഷാജി പറഞ്ഞു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ് രംഗത്ത് ദക്ഷിണേന്ത്യയിലെ മുന്‍നിര റീട്ടെയ്ല്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖലയായ മൈജി നടപ്പുവര്‍ഷം ലക്ഷ്യമിടുന്നത് 7500 കോടി രൂപയാണ്. ജീവനക്കാരുടെ എണ്ണം നിലവിലെ 5800ല്‍ നിന്ന് പുതിയ തൊഴിലവസരങ്ങളൊരുക്കി 10,000ലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഓണക്കാലത്ത് മാത്രം മൈജി നേടിയ വിറ്റുവരവ് 1600 കോടിയാണ്. നടപ്പുവര്‍ഷം 4050 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നു. വിപുലമായ കളക്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലൈവ് എക്‌സ്പീരിയന്‍സ് നല്‍കുന്ന സൗകര്യങ്ങളുമുള്ള എപിക് ഷോറൂമുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവയ്ക്ക് പുറമേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും സാന്നിധ്യമറിയിക്കും.
2006ല്‍ '3ജി മൊബൈല്‍ വേള്‍ഡ്' എന്ന പേരില്‍ കോഴിക്കോട്ട് ആയിരുന്നു മൈജിയുടെ തുടക്കം. 200 സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിച്ച സംരംഭമാണ് 150ലേറെ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളായി വളര്‍ന്നത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസുകള്‍ എന്നിവ ലഭ്യമാക്കാനായി മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് ഇറക്കിയിട്ടുണ്ടെന്ന് എ.കെ. ഷാജി പറഞ്ഞു.
മൈജിയുടെ ടിവി ബ്രാന്‍ഡായ ജി ഡോട്ടും ഡിജിറ്റല്‍ അക്‌സസറികളും ഗാഡ്മിയുടെ നോണ്‍സ്റ്റിക്ക് പാത്രങ്ങളും കിച്ചണ്‍ അപ്ലയന്‍സസുകളും മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലഭ്യമാണ്. വൈകാതെ ഇവ ഇന്ത്യയിലെമ്പാടും പൊതുവിപണിയിലും അവതരപ്പിക്കും. അടുത്ത ഓണത്തിനുമുന്‍പ് മറ്റ് ശ്രേണിയിലെ ഉല്‍പന്നങ്ങളും പുറത്തിറക്കും.
https://www.facebook.com/Malayalivartha
























