ആറളം ഫാം ഉൾപ്പെടെയുള്ള ആദിവാസി പുനരധിവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി നിർമിതബുദ്ധി അധിഷ്ഠിത ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ആറളം ഫാം ഉൾപ്പെടെയുള്ള ആദിവാസി പുനരധിവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി നിർമിതബുദ്ധി അധിഷ്ഠിത ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ്, കെൽട്രോൺ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ മാർച്ച് 13ലെ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിക്കുന്നതിനും പ്രദേശവാസികളുമായുള്ള ചർച്ചകൾക്കും ബന്ധപ്പെട്ട സമിതി കഴിഞ്ഞ മാസം ആറളത്ത് സന്ദർശനം നടത്തിയിരുന്നു.
നേരത്തെ മൂന്നാറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ മാതൃകയിലാണ് ആറളത്തും നടപ്പാക്കുക.
പ്രകൃതിക്ഷോഭങ്ങൾ, സുരക്ഷാ ഭീഷണികൾ അല്ലെങ്കിൽ മറ്റ് അപകടങ്ങൾ എന്നിവ സംഭവിക്കുന്നതിന് മുൻപായി ജനങ്ങൾക്ക് കൃത്യമായ സൂചന നൽകുന്ന അത്യാധുനിക സംവിധാനമാണ് ഏർലി വാണിംഗ് സിസ്റ്റം.
അപകടമുണ്ടാകുമ്പോൾ പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിലുള്ള ശബ്ദത്തോടെ മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തും. വനാതിർത്തികളിൽ ആനകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കർഷകർക്കും നാട്ടുകാർക്കും സൈറണുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും അലേർട്ടുകൾ നൽകുന്നതാണ് പുതിയ സംവിധാനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha
























