ബിഗ് ടി, വി. പൊട്ടിച്ച ആ ബ്രേക്കിംഗ് ന്യൂസ് ഒടുവിൽ എ.ഐ, സി സിയുടെ പരിഗണനക്ക്...ഡൽഹിയിലെത്തിയ വി ഡി സതീശനെ കാത്തിരുന്നത് രാഹുൽ ഗാന്ധിയുടെ സംശയതിളക്കമുള്ള കണ്ണുകളാണ്..

കർണാടകയിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവുമായി അടുത്ത ബന്ധമുള്ള ബിഗ് ടി, വി. പൊട്ടിച്ച ആ ബ്രേക്കിംഗ് ന്യൂസ് ഒടുവിൽ എ.ഐ, സി സിയുടെ പരിഗണനക്ക്. കേരളത്തിന്റെ വിജയശിൽപ്പിയെന്ന് അവകാശപ്പെട്ട് ഡൽഹിയിലെത്തിയ വി ഡി സതീശനെ കാത്തിരുന്നത് രാഹുൽ ഗാന്ധിയുടെ സംശയതിളക്കമുള്ള കണ്ണുകളാണ്. രാഹുലിന്റെ ടി വിയിൽ സതീശൻ കണ്ട ആ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഭാവിയിൽ ചോദ്യചിഹ്നമാകും. ഒടുവിൽ വി ഡി സതീശനും അദാനിഗ്രൂപ്പ് പ്രതിനിധികളും ബി ജെ പി നേതാക്കളും തമ്മിൽ മംഗലാപുരത്ത് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പേഴ്സണൽ ഇ- മെയിലിലുമെത്തി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തട്ടി കളയാനുള്ള അവസാന അടവിന്റെ ഭാഗമായാണ് ചിത്രങ്ങൾ എ, ഐ സി സി നേതാക്കളുടെ കൈകളിൽ എത്തിയത്.
രാഹുൽ ഗാന്ധിയെ നശിപ്പിക്കാൻ ഫണ്ട് ചെയ്യുന്ന അദാനി ഗ്രൂപ്പിലെ പ്രമുഖരെ സതീശൻ കണ്ടതിൽ രാഹുലും സോണിയയും ഞ്ഞെട്ടി. മൂകാംബിക ക്ഷേത്രത്തിലെക്കെന്ന വ്യാജേന മംഗലാപുരത്തെത്തിയ സതീശൻ സഞ്ചരിച്ചതും അദാനി ഗ്രൂപ്പിന്റെ ഭാഗമായുള്ള ചാർട്ടേഡ് വിമാനത്തിലാണെന്ന ആരോപണവും എ ഐ സി സി വ്യത്തങ്ങളെ ഞ്ഞെട്ടിച്ചു. കേരളത്തിൽ മുഖ്യമന്ത്രിയാവാൻ സതീശൻ ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ദൃശ്യങ്ങൾ കേരളത്തിൽ നിന്നു തന്നെ ഹൈക്കമാന്റിൽ എത്തിയത്. ഇതോടെ സതീശന്റെ കാര്യത്തിൽ ഹൈക്കമാന്റ് കാണിച്ചിരുന്ന അനുകമ്പാർഹമായ സമീപനത്തിന് മാറ്റമുണ്ടായിരിക്കുന്നു. വി ഡി സതീശനും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവരുന്നുവെന്ന രീതിയിൽ ബിഗ് ടി വിയാണ് വാർത്ത പുറത്തുവിട്ടത്.
മെയ് ഒന്നിന് മംഗലാപുരത്ത് നടന്ന രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് - അദാനി - ബിജെപി കൂട്ടുകെട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് കിഷോർ അൽവയുമായും എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് നേതാക്കളുമായും സതീശൻ മണിക്കൂറുകളോളം ചർച്ച നടത്തി. കൊച്ചിയിൽ നിന്നും മംഗലാപുരത്തേക്ക് സതീശൻ നടത്തിയ ചാർട്ടേഡ് വിമാന യാത്രയുടെ ചിലവ് വഹിച്ചത് അദാനി ഗ്രൂപ്പാണെന്ന വിവരവും പുറത്തുവന്നു. ഒരു സ്വകാര്യ ചാനൽ ആണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്.ദേശീയ തലത്തിൽ രാഹുൽ ഗാന്ധി അദാനിക്കെതിരെ പ്രസംഗിക്കുമ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവ് അദാനിയുടെ വിമാനത്തിൽ പറക്കുന്നതും അവരുടെ പ്രതിനിധികളുമായി രഹസ്യ ചർച്ച നടത്തുന്നതും സതീശന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.
ബിജെപി പിന്തുണയോടെ എംഎൽസിയായ ബിഎം ഫാറൂഖിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് വിട്ട് ജെഡിഎസിലെത്തിയ നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.കൂടിക്കാഴ്ചയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്തതും ഗൗരവകരമാണ്. ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിയും സതീശനോടൊപ്പം വിമാനത്തിലുണ്ടായിരുന്ന കെ റെജികുമാറും ഈ ചർച്ചയിൽ ഭാഗമായത് സതീശന്റെ ക്രിമിനൽ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ചാനൽ പറയുന്നു. 'സാഫ്രൺ സ്ട്രോക്സ്' പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വിമാനത്തിലായിരുന്നു സതീശന്റെ യാത്ര. വിഷയത്തിൽ കർണാടക കോൺഗ്രസ് ഘടകം ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്. മൂകാംബിക ദർശനത്തിനായാണ് പോയതെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെങ്കിലും അദാനി പ്രതിനിധികളുമായുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് ഉത്തരം നൽകാനാവാതെ കുഴയുകയാണ്. പരാതി ഹൈക്കമാന്റ് പരിശോധിക്കുകയാണ്.
സതീശന്റെ ഫ്ലക്സുകൾ സ്ഥാപിക്കുന്നത് അദാനി ഗ്രൂപ്പാണെന്ന് സംശയമുണ്ടെന്ന് ചാനൽ പറയുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും സതീശന് വേണ്ടി നടത്തുന്ന ജാഥകളും സ്പോൺസർഷിപ്പാണെന്ന് അഭിപ്രായമുണ്ട്. ഉത്തരേന്ത്യയിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന്കാരണം സംഘടനാപരമായ പിഴവുകളാണെന്നും സതീശൻ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. ബിസിനസും രാഷ്ട്രീയവും തമ്മിൽ സമാനതകൾ ഉണ്ടെന്നും സതീശൻ എക്സ് പ്രസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് സതീശൻ അനുഭവിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധി. സതീശന്റെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന നടപടിയായി ഇതിനെ വ്യാഖ്യാനിക്കാം. രാഹുൽ ഗാന്ധി എന്തും സഹിക്കും.
എന്നാൽ അദാനിയും ബി ജെ പിയും തമ്മിലുള്ള ഒരു കോൺഗ്രസ് നേതാവിന്റെ ബന്ധം ഒരിക്കലും സഹിക്കില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് തുടർച്ചയായ രണ്ടാംദിനവും സംസ്ഥാനത്തുടനീളം പ്രകടനം നടന്നു. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങളും പരസ്യപ്രസ്താവനകളും നടത്തുന്നത് തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രകടനം നടത്തുന്നത്.കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ പ്രവർത്തകർ പ്രകടനം നടത്തി. ആയിരക്കണക്കിന് പ്രവർത്തകരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിന് മുന്നിലാണ് എത്തിയത്. പലയിടങ്ങളിലും 'ജനമനസ്സറിഞ്ഞ നായകൻ തന്നെ ഇനിയും നയിക്കട്ടെ'യെന്നുള്ള തരത്തിൽ ഫ്ലക്സുകളും ഉയർന്നിരുന്നു.
പട നയിച്ചവൻ നാട് നയിക്കട്ടെയെന്ന ബാനർ ഉയർത്തിക്കാട്ടി കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നിന്ന് കിഡ്സൺ കോർണർ വരെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. വയനാട് നായ്കട്ടിയിലും സതീശന് വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നു.മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ജില്ല ആസ്ഥാനമായ മലപ്പുറത്തും ചെമ്മാട്ടും പ്രകടനങ്ങൾ നടന്നു. ‘മതേതര കേരളം വി.ഡിക്കൊപ്പം’ എന്ന ബാനറുയർത്തിപ്പിടിച്ച് നൂറിലധികം പ്രവർത്തകരാണ് മലപ്പുറം കുന്നുമ്മലിൽ പ്രകടനം നടത്തിയത്. ടൗൺഹാൾ പരിസരത്തുനിന്ന് വൈകീട്ട് 4.30ഓടെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തിൽ മലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ഡി.സി.സി ഓഫിസിന് മുന്നിലും കെ.എസ്.ആർ.ടി.സിക്ക് മുന്നിലുമെല്ലാം കോൺഗ്രസ് പതാക ഉയർത്തിപ്പിടിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളികളുയർത്തി.
കോൺഗ്രസിന്റെ ചില പ്രാദേശിക നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയോടെ ചെമ്മാട്ടും സമാന രീതിയിൽ പ്രകടനം നടന്നു.സതീശന് പരോക്ഷ പിന്തുണയുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖർ രംഗത്തെത്തി. കെ. കരുണാകരൻ മുതൽ ഇങ്ങോട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് കീഴ്വഴക്കമെന്നും ടീം യു.ഡി.എഫ് എന്ന പ്രഖ്യാപനവുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ മിഷൻ 25 പ്രഖ്യാപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നേരിട്ട് വിജയം കണ്ടു. മിഷൻ 26 പ്രഖ്യാപിച്ച് പുതുയുഗ യാത്ര നടത്തി ടീം യു.ഡി.എഫ് എന്ന പുതിയ മുദ്രാവാക്യം ഉയർത്തി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതിന്‍റെ ഫലമാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വൻ വിജയം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ജനാധിപത്യപരമായി അഭിപ്രായം തേടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ തന്നെ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രവർത്തകരോടുള്ള അഭ്യർഥന. 102 സീറ്റുമായി കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. നമുക്കിത് സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്ന് സതീശൻ കുറിച്ചു.അതേസമയം, മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസിൽ കനത്ത പോര് തുടരുന്നതിനെ സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്. ഇതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിവരവും പുറത്തുവന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച നിയുക്ത എം.എൽ.എമാരുടെ അഭിപ്രായമറിയാൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ എ.ഐ.സി.സി നിരീക്ഷകൻ മുകുൾ വാസ്നികിന്‍റെ കൈയിലുണ്ടായിരുന്ന ഫയലിന്‍റെ ചിത്രത്തിലാണ് സണ്ണിയടക്കം നേതാക്കളുടെ നിലപാട് വ്യക്തമാകുന്നത്.
ഇക്കാര്യം അടിവരയിടുന്ന ഫോട്ടോ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് പുറത്തുവിട്ടത്.സണ്ണി ജോസഫിന് പുറമെ സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), അഡ്വ. സജീവ് ജോസഫ് (ഇരിക്കൂർ), ടി.ഒ. മോഹനൻ (കണ്ണൂർ), ഉഷ വിജയൻ (മാനന്തവാടി), ടി. സിദ്ദീഖ് (കൽപ്പറ്റ) എന്നിവർ കെ.സിയുടെ പേര് നിർദേശിച്ചതായാണ് ചിത്രത്തിലുള്ളത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനെന്ന് കരുതപ്പെട്ട ഐ.സി. ബാലകൃഷ്ണൻ (ബത്തേരി) കെ.സി. വേണുഗോപാലിനൊപ്പാണ് ചെന്നിത്തലയെ പിന്തുണച്ചത്. മറ്റുള്ളവരുടെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി’ എന്നാണെങ്കിൽ ഐ.സി ബാലകൃഷ്ണന്‍റെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി+ആർ.സി’ എന്നാണുള്ളത്.അതേസമയം, പുറത്തുവന്ന രേഖകൾ തള്ളി മുകുൾ വാസ്നിക് രംഗത്തെത്തി. അത് തെറ്റാണെന്നും യഥാർഥ രേഖയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ചിത്രം വിവാദമായതോടെ താൻ ഒരാളുടെയല്ല, മൂന്നുപേരുടെയും കാര്യങ്ങൾ പറഞ്ഞെന്ന വിശദീകരണുമായി കെ.പി.സി.സി പ്രസിഡന്‍റും രംഗത്തുവന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് വി ഡി സതീശനുള്ളത്. . നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ അദ്ദേഹം കടുത്ത നിലപാട് അറിയിക്കുകയും ചെയ്‌തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വി ഡി സതീശൻ പറഞ്ഞു. വി എസിന്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ മോദിയെ ഉദാഹരിച്ചത് പ്രത്യേകം ശ്രദ്ധിക്കണം.നേതാവിന് കാഴ്‌ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് 'ചോദ്യം സാങ്കൽപ്പികം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തെരുവില്‍ പ്രകടനം നടത്തുന്നത്. രാഹുല്‍ ഗാന്ധിയും കെപിസിസിയും ഉള്‍പ്പെടെ അതൃപ്തി പ്രകടിപ്പിക്കുകയും പരസ്യ പ്രകടനത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും വകവയ്‌ക്കാതെ തെരുവില്‍ ഇപ്പോഴും പ്രകടനങ്ങള്‍ തുടരുകയാണ്.എഐസിസി നിരീക്ഷകരുടെ പട്ടികയിൽ തന്റെ വോട്ട് കാണാത്തതിൽ പരാതി നൽകി ഉദുമ നിയുക്ത എംഎൽഎ കെ നീലകണ്ഠൻ രംഗത്തെത്തി . മുകുൾ വാസ്‌നിക്കിന്റെ കയ്യിലുണ്ടായിരുന്ന പട്ടിക പുറത്തുവന്നതിൽ നീലകണ്ഠന്റെ വോട്ട് ഉണ്ടായിരുന്നില്ല. ഇതിനെതിരെയാണ് അദ്ദേഹം രംഗത്തുവന്നത്. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കിനുമാണ് പരാതി നൽകിയത്.
'എന്നോട് അഭിപ്രായം ചോദിക്കുകയും കൃത്യമായ മറുപടി നൽകുകയും ചെയ്തു. ഇന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും അറിയിച്ചു. പട്ടികയിൽ തന്റെ പേരിന്റെ സ്ഥലത്ത് ഒഴിഞ്ഞുകിടക്കുന്നത് എങ്ങനെയെന്നറിയില്ല. പരാതി മെയിൽ അയച്ചു. ആരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദേശിച്ചതെന്നത് മാദ്ധ്യമങ്ങളോട് പറയാൻ സാധിക്കില്ല'-എന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. അതേസമയം, വി ഡി സതീശൻ അനുകൂലിയാണ് കെ നീലകണ്ഠൻ. അദ്ദേഹത്തിന്റെ പേര് കാണാത്തതിൽ ദുരൂഹത ആരോപിക്കുകയാണ് വി ഡി സതീശൻ പക്ഷം.ഒരു ദേശീയ മാദ്ധ്യമമാണ് പട്ടിക പുറത്തുവിട്ടത്. എഐസിസി നിരീക്ഷകർ നടത്തിയ വ്യക്തിഗത കൂടിക്കാഴ്‌ചയിൽ, കോൺഗ്രസിന്റെ 63 നിയുക്ത എംഎൽഎമാരിൽ 47പേരും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ചുവെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ചെന്നിത്തലയ്‌ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വെറും ആറ് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്.
ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള രേഖകളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.ഇത്തരത്തിൽ സതീശന്റെ നില പരുങ്ങലിൽ തുടരുന്നതിടെയാണ് അദാനി വീഡിയോ പുറത്തു വന്നത്.ദ്യശ്യം പുറത്തുവിട്ട ചാനലിന്റെ രാജ്യതലത്തിലുള്ള കോൺഗ്രസ് ബന്ധത്തിൽ നിന്നും സതീശന് കാര്യം മനസിലായിട്ടുണ്ട്. എന്നാൽ ഇതിലൊന്നും തത്കാലം പ്രതികരിക്കാൻ സതീശൻ തയ്യാറല്ല. കാരണം തന്റെ സമയം അത്ര നല്ലതല്ലെന്ന് സതീശന് നന്നായറിയാം. അതേ സമയം സതീശന്റെ വീഡിയോക്ക് പിന്നിൽ ഹൈക്കമാന്റുമായി ബന്ധമുള്ള ഒരു കോൺഗ്രസ് നേതാവാണെന്ന സംശയവും ചിലർക്കുണ്ട്. ഏതായാലും ശക്തരായ നേതാക്കളെ പിണക്കുന്ന സതീശന്റെ ശീലം അദ്ദേഹത്തിനു തന്നെ വിനയായി മാറിയിരിക്കുകയാണ്. തനിക്ക് കർണാടകത്തിൽ അടുപ്പമുള്ള ചില കോൺഗ്രസ് നേതാക്കളെ സതീശൻ തന്റെ പ്രതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. കാരണം സതീശൻ തൊട്ടത് സാക്ഷാൽ രാഹുൽ ഗാന്ധിയെയാണ്.അതിൽ നിന്നും അദ്ദേഹത്തിന് രക്ഷപ്പെടുക എളുപ്പമല്ല.ഇതേ അവസ്ഥ തന്നെയാണ് കഴിഞ്ഞ ഏതാനും മാസക്കൾക്ക് മുമ്പ് ശശിതരൂർ അനുഭവിച്ചത്. തരൂരിനും ചില അദാനി കണക്ഷൻസ് ഉണ്ട്.
അപകടം മനസിലാക്കിയ തരൂർ ഇപ്പോൾ അദാനിയെ കണ്ടാൽ ഓടിയൊളിക്കും. സതീശനാകട്ടെ അതിനുള്ള ബുദ്ധി പോലുമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കാരണം സതീശൻ തന്റെ സ്വത്വത്തിൽ അപക്വമായി ഭ്രമിച്ചിരിക്കുന്നു എന്നതാണ് സത്യം.
https://www.facebook.com/Malayalivartha
























