ശിശുക്ഷേമസമിതിയിലെ സഹോദരിമാരോട് അതിക്രമം..66 കാരന് 51 വര്‍ഷം കഠിനതടവും 1,19,000 രൂപ പിഴയും വിധിച്ച് തലശേരി അതിവേഗ പോക്‌സോ കോടതി.. വയറ്റില്‍ വെട്ടുകല്ല് കയറ്റിവച്ച് ഗര്‍ഭം അലസിപ്പിച്ചു..

അതിക്രൂരതയ്ക്ക് ഒടുവിൽ കോടതി ശിക്ഷ വിധിച്ചു . ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന സഹോദരിമാരോട് അതിക്രമം കാണിച്ചയാള്‍ക്ക് 51 വര്‍ഷം കഠിനതടവും 1,19,000 രൂപ പിഴയും വിധിച്ച് തലശേരി അതിവേഗ പോക്‌സോ കോടതി. പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും അനിയത്തിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്ത സംഭവത്തില്‍ മാങ്ങാട്ടിടം കണ്ടംകുന്ന് ചെമ്മനപ്പറമ്പില്‍ സി.ജി.ശശികുമാറി(66)നെയാണ് ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്. കേസില്‍ രണ്ടാം പ്രതിയും ശശികുമാറിന്റെ ഭാര്യയുമായ പി.ആര്‍.രത്‌നകുമാരിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു.
പിഴയായി ലഭിക്കുന്ന തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് ലീഗല്‍ അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുപ്രകാരം കൂത്തുപറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ശശികുമാര്‍ ശിക്ഷിക്കപ്പെട്ടത്. 2016-ലാണ് കേസിനാസ്പദമായ സംഭവം. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള കുട്ടികളെ അവധിക്കാലത്തേക്ക് ചില വീടുകളില്‍ ദത്ത് നിര്‍ത്താറുണ്ട് (ഫോസ്റ്റര്‍ കെയര്‍). ഇത്തരത്തില്‍ പതിനാലുകാരിയെ ദമ്പതിമാര്‍ സ്വന്തം വീട്ടിലെത്തിച്ചാണ് അതിക്രൂര പീഡനം നടത്തിയത്. ഈ കാലയളവില്‍ പെണ്‍കുട്ടിയെ കഠിനമായ വീട്ടുജോലികളെടുപ്പിച്ചിരുന്നു.
2016 സെപ്റ്റംബര്‍ 10-ന് രത്‌നകുമാരി ബന്ധുവീട്ടില്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തന് ഇരയായത്.രത്‌നകുമാരി പുറത്ത് പോയ തക്കം നോക്കി ശശി പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു മൂന്ന് ദിവസത്തോളം പീഡനം തുടര്‍ന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ ശശിയുടെ നിര്‍ദേശപ്രകാരം രത്‌നകുമാരി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗര്‍ഭച്ഛിദ്രം നടന്നില്ല.
തുടര്‍ന്ന് കുട്ടിക്ക് വിശ്രമം നല്‍കാതെ കഠിനജോലികള്‍ എടുപ്പിക്കുകയും വയറ്റില്‍ വെട്ടുകല്ല് കയറ്റിവച്ച് രക്തസ്രാവമുണ്ടാക്കി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. തെളിവില്ലാതാക്കാന്‍ ആശുപത്രി രേഖകളും മരുന്നിന്റെ കുറിപ്പടികളും നശിപ്പിച്ചു.ഭയന്നു പോയ പെണ്‍കുട്ടി വിവരം പുറത്താരോടും പറഞ്ഞില്ല. 2018-ല്‍ പെണ്‍കുട്ടിയുടെ അനിയത്തിയെയും ദമ്പതികള്‍ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് അനിയത്തി പരാതിപ്പെടുകയായിരുന്നു. കൗണ്‍സലിങ്ങിലാണ് തങ്ങള്‍ നേരിട്ട ക്രൂരതകള്‍ കുട്ടികള്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























