Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇപ്പോൾ ലോകം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന മേഖലയാണ് പശ്ചിമേഷ്യ

09 MAY 2026 04:15 PM IST
മലയാളി വാര്‍ത്ത




ഇപ്പോൾ ലോകം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന മേഖലയാണ് പശ്ചിമേഷ്യ. ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ സംഘർഷാവസ്ഥ ലോക രാഷ്ട്രീയത്തെയും എണ്ണവിലയെയുംസാമ്പത്തിക വിപണിയെയും ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ഭാവിയെപോലും നേരിട്ട് ബാധിക്കാൻ ഇടയുണ്ട്

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ അതിരിൽ നിൽക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വെറും വാക്കുതർക്കങ്ങളോ സാമ്പത്തിക ഉപരോധങ്ങളോ മാത്രമായി ഇനി തുടരുന്നില്ല മറിച്ച് ആഗോള എണ്ണവ്യാപാരത്തെയും സമുദ്രസുരക്ഷയെയും അന്താരാഷ്ട്ര നയതന്ത്രത്തെയും ഒരേസമയം വിറപ്പിക്കുന്ന അതീവ അപകടകരമായ ഒരു ശക്തിപ്രകടനമായി അത് മാറിക്കൊണ്ടിരിക്കുകയാണ്. 2026 മെയ് 8 വ്യാഴാഴ്ച രാത്രിയോടെയാണ് സംഘർഷം പുതിയ തലത്തിലേക്ക് കടന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അര്ഘച്ചി അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയപ്പോൾ, ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും പൊട്ടിത്തെറിയുടെ വക്കിലെത്തി.




2026 മെയ് 9 ശനിയാഴ്ച പുലർച്ചെ പ്ലാറ്റ്ഫോം എക്‌സിൽ പ്രസിദ്ധീകരിച്ച തന്റെ സന്ദേശത്തിലാണ് അരഗ്ചി അമേരിക്കയെ രൂക്ഷമായി വിമർശിച്ചത്. “നയതന്ത്രപരമായ പരിഹാരങ്ങൾ ചർച്ച ചെയ്യുമ്പോഴെല്ലാം അമേരിക്ക അശ്രദ്ധമായ സൈനിക സാഹസികതയാണ് തിരഞ്ഞെടുക്കുന്നത്” എന്ന് അദ്ദേഹം ആരോപിച്ചു. ഏതൊരു “സമ്മർദ്ദ തന്ത്രവും” അമേരിക്കയെ ഒരു “കുഴിയിലേക്ക്” വലിച്ചിഴക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. അതിലും ശ്രദ്ധേയമായിരുന്നത് ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ചുള്ള അവകാശവാദമായിരുന്നു. 2024 ഫെബ്രുവരി 28-നുണ്ടായിരുന്നതിനെക്കാൾ 120 ശതമാനം ശക്തമായ മിസൈൽ ശേഖരവും ലോഞ്ചർ സംവിധാനവും ഇപ്പോൾ ഇറാന്റെ കൈവശമുണ്ടെന്നാണ് അരഗ്ചി പ്രഖ്യാപിച്ചത്. അതായത്, അമേരിക്കയോ ഇസ്രയേലോ പുതിയ സൈനിക നടപടികൾക്ക് തയ്യാറായാൽ അതിനെ നേരിടാൻ ഇറാൻ മുൻപേതിനേക്കാൾ വലിയ പ്രത്യാക്രമണ ശേഷിയോടെ സജ്ജമാണെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്.

 ഈ പ്രസ്താവന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ നേരിട്ട് വെല്ലുവിളിക്കുന്നതായിരുന്നു. ദി വാഷിംഗ്‌ടൺ പോസ്റ്റ്
പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സമീപകാല സംഘർഷങ്ങൾക്ക് ശേഷം ഇറാന്റെ മിസൈൽ ശേഖരത്തിന്റെ ഏകദേശം 70 ശതമാനവും മൊബൈൽ ലോഞ്ചറുകളുടെ 75 ശതമാനവും മാത്രമേ ശേഷിക്കുന്നുള്ളൂവെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തൽ. എന്നാൽ അരഗ്ചിയുടെ മറുപടി വളരെ വ്യക്തമായിരുന്നു “ഇറാൻ തന്റെ രാജ്യത്തെ പ്രതിരോധിക്കാൻ 1000 ശതമാനം സന്നദ്ധതയിലാണ്.” ഈ വാക്കുകൾ വെറും രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് അമേരിക്കൻ സൈനിക സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന ഇറാന്റെ പുതിയ തന്ത്രപരമായ പ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ന്  രാത്രിയിൽ ഇറാൻ എടുക്കുന്ന തീരുമാനം - അത് സൈനിക പ്രതീകരണമാകുമോ നയതന്ത്ര ചർച്ചകളിലേക്കുള്ള നീക്കമാകുമോ അതോ ഒരു താൽക്കാലിക നിശ്ശബ്ദതയാകുമോ എന്നതിനെ അടിസ്ഥാനമായിക്കി ആയിരിക്കും അടുത്ത ദിവസങ്ങളിലെ പശ്ചിമേഷ്യയുടെ ഭാവി

  ഹോർമുസ് കടലിടുക്കിനോട് ചേർന്ന മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ ശതമായ സംഘർഷാവസ്ഥ തുടരുകയാണ് . ലോകത്തിലെ വലിയൊരു ശതമാനം എണ്ണയും ഗ്യാസും കടന്നുപോകുന്ന അത്യന്തം നിർണായകമായ സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക് . അമേരിക്ക അവിടെ സൈനിക സാനിധ്യം വർധിപ്പിക്കുകയും ചില ഇറാനിയൻ എണ്ണക്കപ്പലുകൾ തടയാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്
മറുവശത്ത് ഇറാനും അമേരിക്കൻ നാവിക കപ്പലുകൾക്ക് നേരെ ശക്തമായ ഡ്രോൺ മിസൈൽ ആക്രമണങ്ങൾ നടത്തി . ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് രാത്രിയിലെ ഇറാന്റെ തീരുമാനം ലോകം ഉറ്റുനോക്കുന്നത്

 2026 മെയ് 9-ലെ റിപ്പോർട്ടുകൾ പ്രകാരം, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള അമേരിക്കയുടെ നിർദ്ദേശത്തിന് ഇറാൻ ഇന്ന് രാത്രിയോടെ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു
ഇറാനിൽ നിന്ന് മറുപടി ലഭിക്കുമെന്ന് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. "ഇന്ന് രാത്രി ഒരു കത്ത് ലഭിക്കുമെന്ന് കരുതുന്നു, അത് എങ്ങനെ പോകുമെന്ന് നോക്കാം" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി എണ്ണ ഗതാഗതം പുനഃസ്ഥാപിക്കണമെന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യം . ഇറാനിയൻ കപ്പലുകൾ തടയുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്കിൽ സൈനിക സംഘർഷം നിലനിൽക്കുന്നുണ്ട്.
നിലവിൽ ഇരുപക്ഷവും തമ്മിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, സംഘർഷം തുടരുകയാണെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.  ഇറാന്റെ മറുപടിക്ക് ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends