വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി

ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിലാണ് കൂട്ടയടി നടന്നത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി എട്ടുപേര്‍ക്ക് പരിക്കേറ്റു. വരന്റെ സഹോദരിയുടെ ഭര്‍ത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉള്‍പ്പെടെയാണ് എട്ടുപേര്‍ക്ക് പരിക്കേറ്റത്.
വണ്ടിപ്പെരിയാറിനടുത്തുള്ള ഗ്രാമ്പി സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെയാണ് കൂട്ടയടി നടന്നത്. പള്ളിയിലെ ചടങ്ങുകള്‍ക്കു ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരന്റെ സഹോദരിയും ഭര്‍ത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാന്‍ എത്തിയത്. കേറ്ററിംഗ് ജീവനക്കാര്‍ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റും ഇവര്‍ ഇരുന്നു.
സമീപത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ഇത് ബന്ധുക്കള്‍ അവഗണിച്ചതോടെ തര്‍ക്കമായി. പാത്രം ഉപയോഗിച്ച് കേറ്ററിംഗ് ഉടമയുടെ മകന്റെ തലയ്ക്ക് അടിച്ചതോടെ ഇരു വിഭാഗവും തമ്മില്‍ കൂട്ടയടിയായി. പരിക്കേറ്റവര്‍ വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ ചികിത്സ തേടി. ഇരു വിഭാഗത്തിലുള്ളവരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha
























