മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടര്‍ന്നതില്‍ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ അധ്യക്ഷനും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവര്‍ക്കായിരുന്നു രാഹുലിന്റെ രൂക്ഷ വിമര്‍ശനം.
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ദില്ലിയില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഈ മൂന്ന് പേരുമായി നടത്തിയ യോഗത്തിലാണ് രാഹുല്‍ കടുപ്പിച്ചത്. നേതാക്കള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട രാഹുല്‍, ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.
ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാന്‍ഡ് ഒന്നടങ്കം ചോദിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കണമെന്നും അതിന് ശേഷം മാത്രമാകും പ്രഖ്യാപനമെന്നും ഖര്‍ഗെ വ്യക്തമാക്കി. ഇതോടെയാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്തത്.
https://www.facebook.com/Malayalivartha
























