രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..

കേരളത്തിലെ നാണംകെട്ട തോൽവിയുടെ കാരണം അന്വേഷിച്ച് സി പി ഐ എം . നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം. പൊളിറ്റ്ബ്യൂറോ ഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും. സംഘടനാകരുത്ത് വീണ്ടെടുക്കാനാവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് പാർട്ടി കടന്നേക്കും. 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും.
കേരളത്തിലെ കനത്തതോൽവിക്കുശേഷം പാർട്ടി നിയമസഭാകക്ഷിനേതാവും പ്രതിപക്ഷനേതാവുമായി ആരെ നിയോഗിക്കണമെന്നതിൽ പി.ബി. യോഗത്തിൽ ധാരണയായേക്കും. പിണറായി വിജയൻ വരണമെന്ന വാദത്തിനാണ് സംസ്ഥാനത്ത് മേൽക്കൈ. കോൺഗ്രസിലെ അസ്വസ്ഥത രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ പറ്റിയ പരിചയസമ്പത്ത് പിണറായിക്കുണ്ടെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. പുതിയൊരു മുഖം വരണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിലുൾപ്പെടെ ചിലർക്കുണ്ട്.
പിണറായി മാറിയാൽ കേന്ദ്രകമ്മിറ്റിയംഗം കെ.എൻ. ബാലഗോപാലിനെയാകും പരിഗണിക്കുക.പാർലമെന്ററി വ്യാമോഹം സൃഷ്ടിച്ച വലതുവ്യതിയാനം പാർട്ടിയെ സംഘടനാപരമായി ക്ഷീണിപ്പിക്കുന്നെന്ന വിമർശനം പാർട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ പാർട്ടി ശക്തികേന്ദ്രങ്ങളിലുണ്ടായ വിമതരുടെ സ്ഥാനാർഥിത്വവും അവരുടെ വിജയങ്ങളും പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന ദുഷ്‌പ്രവണതയുടെയും ദൗർബല്യത്തിന്റെയും ഉദാഹരണങ്ങളാണ്.
അഖിലേന്ത്യാ നേതൃത്വം പാർട്ടിക്കുള്ളിൽ സംഘടനാനിയന്ത്രണം ശക്തമാക്കണമെന്ന അഭിപ്രായവുമുയരുന്നു. ഹർകിഷൻ സിങ് സുർജിത്തിന്റെ കാലശേഷം അതിലുണ്ടായ ശോഷിപ്പാണ് പാർട്ടിയെ ബാധിച്ചത്.
https://www.facebook.com/Malayalivartha
























