Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?

10 MAY 2026 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയുടെയും താത്പര്യമായിരിക്കും വിജയിക്കുക. വയനാട് എംപി യായ പ്രിയങ്കയെ സംബന്ധിച്ചടത്തോളം ലീഗിനെ പിണക്കി ഒരു തീരുമാനമെടുക്കാൻ കഴിയില്ല. രാഹുലിനും ലീഗിനെ വിസ്മരിക്കാൻ കഴിയില്ല. അതായത് സുകുമാരൻ നായരെയും വെള്ളാപ്പള്ളി നടേശനെയും പിണക്കിയ സതീശന് വേണ്ടി നില കൊള്ളുന്നത്  ഇസ്ലാമിക് തായ്പര്യങളാണെന്ന് വ്യക്തം. 

 

ചെന്നിത്തല  പഴയതുപോലെ ആഭ്യന്തര മന്ത്രിയായേക്കും. കെ സി വേണു ഗോപാൽ വി ഡിയെ ഉപദ്രവിക്കാനുള്ള മുഹൂർത്തം കാത്ത് ഡൽഹിയിൽ തുടരും. ഇതാണ് സംഭവിക്കാൻ പോകുന്നത്. 

 

വി ഡി. സതീശന് വേണ്ടി പ്രകടനം നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും പി.ആർ. ഏജൻസികളാണെന്ന പ്രചരണം ശരിയാണെങ്കിലും മറ്റൊരു കൂട്ടർ സതീശന് വേണ്ടി കൈയും മെയ്യും മറന്ന്  രംഗത്തുണ്ടായിരുന്നു.അവർ ആരാണെന്ന് കേട്ടാൽ കേരളം ഞ്ഞെട്ടും.എ ഐസി സി ഇത്തരം പി ആർ അധരവ്യായാമങ്ങൾ വിലക്കിയെങ്കിലും വരും ദിവസങ്ങളിലും സതീശന് വേണ്ടി ഇവർ നിശ്ബ്ദ പ്രചാരണത്തിന് രംഗത്തുണ്ടാവും. അതൊരു നിശബ്ദ ഡിലാണ്. എന്തായിരിക്കും ഡീൽ? ഇവരാണ് സതീശനെ മുഖ്യമന്ത്രിയാക്കുന്നത്.

 

മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം നടത്തിയത് എൻ.എസ്.യു (ഐ) അല്ലെന്ന് സംഘടനയുടെ ദേശിയ അധ്യക്ഷൻ വിനോദ് ജാഖർ വ്യക്തമാക്കിയതിന് പിന്നാലെ യഥാർത്ഥ വില്ലൻ ആരാണെന്ന്പുറത്തുവന്നിരുന്നു.  

 

 ജെൻ സിയുടെയും, എൻ.എസ്.യു (ഐ)യുടെയും പേരിൽ പ്രതിഷേധ സമരം നടത്തിയത് മുസ്ലിം ലീഗും എം.എസ്.എഫും ആണെന്നും വിനോദ് ജാഖർ ആരോപിച്ചു. ഇത് കേട്ട് മലയാളികൾ ഞ്ഞെട്ടി. 

 

 

 

 

രാത്രി പ്രതിഷേധത്തിന് കേരള ഹൗസിൽ എത്തിയവർക്ക് യൂബർ ഭക്ഷണവും തുകയും 

വാങ്ങിനൽകിയത് ഒരു എം പി ആണെന്ന സംശയവും എൻ.എസ്.യു (ഐ) നേതൃത്വത്തിന് ഉണ്ട്.

 

കൃത്യമായ ആസൂത്രണത്തോടെ, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസിൽ അരങ്ങേറിയത് എന്നാണ് എൻ.എസ്.യു (ഐ) നേതൃത്വം പറയുന്നത്. കോൺഗ്രസ് നേതാക്കൾക്ക് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് ചിലർ എൻ.എസ്.യു (ഐ) പ്രവർത്തകരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലർ അതിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, സ്വീകരണം ആസൂത്രണം ചെയ്തവർക്ക് മറ്റ്‌ ചില ലക്ഷ്യങ്ങൾകൂടി ഉണ്ടായിരുന്നു എന്നാണ് എൻ.എസ്.യു (ഐ) ചൂണ്ടിക്കാട്ടുന്നത്.

 

നേരത്തെ നിശ്ചയിച്ചതിലും താമസിച്ചാണ് വി.ഡി. സതീശനും സണ്ണി ജോസഫും കേരള ഹൗസിൽ എത്തിയത്. ദീർഘനേരം കേരള ഹൗസിന് സമീപത്തുണ്ടായിരുന്നവർക്ക് ഭക്ഷണം ലഭ്യമാക്കിയിരുന്നു എന്നാണ് എൻ.എസ്.യു (ഐ) നേതാക്കൾ പറയുന്നത്.

ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള പണം ഇവർക്ക് നൽകിയത് ഒരു പാർലമെന്റ് അംഗമാണെന്ന് പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരിൽനിന്ന് മനസിലായതായി എൻ.എസ്.യു (ഐ) നേതാക്കൾ പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭിച്ചശേഷം ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്താമെന്നാണ് നേതാക്കളുടെ നിലപാട്.

 

എന്നാൽ  സണ്ണി ജോസഫിനെതിരായി ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് എംഎസ്എഫ്. ജെൻ-സി കൂട്ടായ്മയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചതെന്നും അതിൽ മുസ്ലിം ലീഗിനോ എംഎസ്എഫിനോ കെഎംസിസിക്കോ പങ്കില്ലെന്നും ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം അറിയിച്ചു. യുഡിഎഫിന്റെ എല്ലാ വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരും സ്വീകരണത്തിൽ പങ്കെടുത്തിട്ടിട്ടുണ്ട്. അവർ ജെൻ-സി കൂട്ടായ്മയുടെ പേരിലാണ് സ്വീകരണം സംഘടിപ്പിച്ചതെന്നും മുസ്ലിം ലീഗിന്റെ ഡൽഹിയിലെ നേതാവുകൂടിയായ മുഹമ്മദ് ഹലീം വ്യക്തമാക്കി.

 

അതായത് ലീഗിന്റെ ചെലവിൽ അവരുടെ അതേ സമുദായത്തിലുള്ള ചിലരാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അത് സതീശൻ തന്നെ ആസൂത്രണം ചെയ്തതാണെന്ന് ഇതിനകം ആരോപണം നിന്നു തന്നെ ഉയർന്നിട്ടുണ്ട്. സതീശൻ മുഖ്യമന്ത്രിയായാൽ 2011 ൽ ഉമ്മൻ ചാണ്ടിയെ കുഴിയിൽ ചാടിച്ച അഞ്ചാം മന്ത്രി പദം  സാർത്ഥമാക്കാം എന്നാണത്രേ സതീശന്റെ വിശ്വസ്തർ നൽകിയ ഉറപ്പ്. സതീശന്റെ പൂർണ പിന്തുണ ഉറപ്പാക്കി വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത്, തദ്ദേശ സ്വയം ഭരണം തുടങ്ങിയ വകുപ്പുകൾ കൈക്കലാക്കുകയാണ് ലീഗിന്റെ ഉദ്ദേശ്യം. ഉമ്മൻ ചാണ്ടി തങ്ങൾക്ക് എങ്ങനെയായിരുന്നോ അതിനേക്കാൾ നന്നായി സതീശനെ കൈയിലെടുക്കാനാണ് ശ്രമം. എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് ഇതിനോട് പൂർണ യോജിപ്പില്ല. സതീശൻ മുഖ്യമന്ത്രിയാകാതിരുന്നാൽ ലീഗിന് ബുദ്ധിമുട്ടുണ്ടാകുമോ എന്ന സംശയമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. എന്നാൽ കുഞ്ഞാലിക്കുട്ടിക്ക്  ലീഗിൽ ഇപ്പോൾ പഴയതു പോലെ സ്വാധീനമില്ല. 

 

മാത്യു കുഴൽനാടന്റെ പ്രസ്താവനയില്‍ ലീഗ് വളരെ വേഗം പരാതി പറഞ്ഞതും ഈ സാഹചര്യത്തിലാണ്. UDF കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകൾ ഉണ്ടാകരുത്’

ഇക്കാര്യം ഹൈക്കമാൻഡ് ഉറപ്പുവരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. 

കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്‍ലിം ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവനയില്‍, എഐസിസി നിരീക്ഷകരോടാണ് ലീഗ്   പരാതി പറഞ്ഞത്. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകൾ ഉണ്ടാകരുതെന്നും ഇക്കാര്യം ഹൈക്കമാൻഡ് ഉറപ്പുവരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. കുഴല്‍നാടനെതിരെ ഇന്നലെ പലയിടങ്ങളിലും ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതുപോലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനത്തില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ലമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. മുസ്‌ലിം ലീഗിന്റെ പിന്തുണ വി.ഡി.സതീശനാണല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.

 

മാത്യു കുഴൽനാടനെതിരെ മൂവാറ്റുപുഴ പുന്നമറ്റത്ത് മുസ്‌ലിം ലീഗ് പ്രതിഷേധിച്ചിരുന്നു. കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടേണ്ട എന്ന മാത്യുവിൻ്റെ പരാമർശം വിവാദമായതിന് പിന്നാലൊയാണ് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. രമേശ് ചെന്നിത്തല, വി.ഡി സതീശൻ ,കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പമുള്ള ഫ്ലക്സിൽ നിന്ന് മാത്യു കുഴൽനാടന്‍റെ ചിത്രം കീറി മാറ്റി കത്തിച്ചായിരുന്നു പ്രതിഷേധം. 

 

തീർത്തും ബന്ധമില്ലെങ്കിലും മറ്റൊരു കാര്യം കൂടി സംഭവിച്ചു.  അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപിയുടെ  'മുസ്ലിം ലീഗ്' പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. . അസമിൽ വിജയിച്ച 19 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 18 പേരും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ മാത്രം ഹിന്ദു മതത്തിൽപെട്ടയാളും ആയതിന് പിന്നാലെയാണ് പരിഹാസവുമായി ബിജെപിയും എഐയുഡിഎഫും (AIUDF) മുന്നോട്ടുവന്നത്. 

 

കോൺഗ്രസ് ഇപ്പോൾ ഒരു ന്യൂനപക്ഷ പാർട്ടി മാത്രമായി മാറിയെന്നും അത് 'മുസ്ലിം ലീഗ്' ആയെന്നുമായിരുന്നു അസം മന്ത്രി പിജുഷ് ഹസാരികയുടെ പരിഹാസം. ഇതിനെ മറികടക്കാനായി ദേശീയ തലത്തിലെ എംഎൽഎമാരുടെ കണക്കുകൾ നിരത്തിയിരിക്കുകയാണ് കോൺഗ്രസ്.

 

പാർട്ടിയുടെ സാമൂഹികമാധ്യമ മേധാവി സുപ്രിയ ശ്രീനേത് ആണ് തങ്ങളുടെ എംഎൽഎമാരുമായി ബന്ധപ്പെട്ട ദേശീയ തലത്തിലെ കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്താകെയുള്ള 664 കോൺഗ്രസ് എംഎൽഎമാരിൽ 520 പേർ (78%) ഹിന്ദുക്കളാണെന്നും, 80 പേർ (12%) മാത്രമാണ് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരെന്നും അവർ വ്യക്തമാക്കി. ബാക്കി 10 ശതമാനം (64 പേർ) മറ്റ് മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ്.

 

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ 'മുസ്ലിം ലീഗ്' പ്രതിച്ഛായ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ടുമാത്രമാണ് എംഎൽഎമാരുടെ മതപരമായ കണക്കുകൾ മുമ്പ് ഒരിക്കലും വെളിപ്പെടുത്താതിരുന്ന കോൺഗ്രസ്, ഇപ്പോൾ അതിന് തയ്യാറായത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

 

ഈ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുമ്പോൾ ഇത്തരം പ്രചാരണങ്ങൾ തടയേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് നേതൃത്വം കരുതുന്നതായും അവരുമായി അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ജോയ് പ്രകാശ് ദാസാണ് അസമിൽ വിജയിച്ച കോൺഗ്രസിന്റെ ഏക ഹിന്ദു എംഎൽഎ.

 

'ബിജെപിയുടെ പ്രചാരണം തെറ്റാണ്. ഹിന്ദു വോട്ടർമാർ ഞങ്ങളെ പൂർണമായും കൈവിട്ടിട്ടില്ല. നൗബോയ്ച മണ്ഡലത്തിൽ ഞാൻ 23,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ചത് ഇതിന് തെളിവാണ്.' ജോയ് പ്രകാശ് ദാസ് പറയുന്നു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ 'മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്' എന്ന് വിശേഷിപ്പിച്ചിരുന്നു.

 

വോട്ട് ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്നായിരുന്നു ഇതിനോടുള്ള കോൺഗ്രസിന്റെ പ്രതികരണം. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് തങ്ങളെന്നും, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ബിജെപിയുടെ വ്യാജ പ്രചാരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടാനാണ് തങ്ങളുടെ തീരുമാനമെന്നും പാർട്ടി വ്യക്തമാക്കി.

 

അതായത്  കേരളത്തിലും ലീഗിന് കീഴടങ്ങുന്ന ഒരു സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്കീഴടങ്ങി. അതാണ് വി ഡി സതീശന് ഗുണമായത്. 

 

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ വി. ഡി. സതീശന് മുസ്ലിം ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സതീശനെ പുകഴ്ത്തുന്ന പോസ്റ്റുമായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ രംഗത്തെത്തി.  'പടനയിച്ചവന്‍' എന്ന തലക്കെട്ടോടുകൂടിയ ചിത്രമാണ് ഫൈസല്‍ ബാഫഖി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

 

മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ വി. ഡി. സതീശന്‍ പങ്കെടുത്തിരുന്നു. വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. പരിപാടിയില്‍ മുതിര്‍ന്ന ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരും പങ്കെടുത്തിരുന്നു.

 

പരിപാടിക്കിടെ സതീശനൊപ്പം എടുത്ത ചിത്രമാണ് ഫൈസല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നേരത്തെ മുസ്ലീം ലീഗും വി. ഡി. സതീശന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

 

എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ആളുകളുടെ അഭിപ്രായം അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിയിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും അങ്ങനെ തന്നയായിരിക്കും എന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്.

'യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടായിരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാവുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസിലാക്കുന്നവരാണല്ലോ,' എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. ഇതിനിടെയാണ് പ്രതികരണവുമായി വി. ഡി. സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും രംഗത്തെത്തിയത്. എന്നാൽ ഹൈക്കമാന്റിനെ ഭയപ്പെടുത്തുന്നത് ലീഗിന് സതീശനോടുള്ള അമിത വാത്സല്യമാണ്. കേരളത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ അഞ്ചാം മന്ത്രി വിവാദം കേരളം ഇന്നും ഓർക്കുന്നുണ്ട്. 

 

അഞ്ചാം മന്ത്രിയെന്നത് മുസ് ലിം ലീഗ് ചെയ്ത വിട്ടുവീഴ്ചയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ . കുഞ്ഞാലിക്കുട്ടി അന്ന്  പറഞ്ഞിരുന്നു. . ഭൂരിപക്ഷം കുറവായതു കൊണ്ട് മന്ത്രിസഭാ രൂപീകരണ സമയത്ത് ഒരു സ്ഥാനം വേണ്ടെന്ന നിലപാട് സ്വീകരിച്ചു. ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നീ പദവികളിൽ തർക്കം വന്നപ്പോൾ തൽകാലം സ്ഥാനമെടുക്കാതെ ലീഗ് മാറിനിന്നു. ഇനി വരുന്ന ഒരു സ്ഥാനം തരാമെന്ന് മുന്നണി നേതൃത്വം പറഞ്ഞിരുന്നു. അത് അഞ്ചാം മന്ത്രിയിൽ കലാശിച്ചു. അഞ്ചാം മന്ത്രി വിഷയത്തിലെ എല്ലാ പഴിയും ലീഗ് കേൾക്കേണ്ടി വന്നുവെന്നും കുഞ്ഞാലിക്കുട്ടി അന്ന് ഒരു  ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

 

2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്താണ് അഞ്ചാം മന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം ഉടലെടുത്തത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പ് തന്നെ വാഗ്ദാനം ചെയ്ത അഞ്ചാമതൊരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യവുമായി ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്.

 

അർഹതപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുക്കണമെന്ന ആവശ്യവും ലീഗിനുള്ളിൽ നിന്ന് ശക്തമായിരുന്നു. അന്ന് മന്ത്രിയെ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫ് വിട്ട് മുസ് ലിം ലീഗിലെത്തിയ മഞ്ഞളാംകുഴി അലിയാണ് അഞ്ചാം മന്ത്രിയായത്.താക്കോൽ സ്ഥാന വിവാദം ഉണ്ടായതും ഇതിന് പിന്നാലെയാണ്. 

 

ഏതായാലും  2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തനിയാവർത്തനമാകും 2026 ൽ സംഭവിക്കുക. ലീഗിന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സർക്കാർ.ഇത് സംഭവിക്കുകയാണെങ്കിൽ ബി ജെ പിയും സി പി എമ്മും കേരളത്തിൽ വേരുറപ്പിക്കും. ഹിന്ദുവോട്ടുകൾ വൻ തോതിൽ കോൺഗ്രസിൽ നിന്നകലും. ഇതിൽ ഹൈക്കമാന്റിന് ഭയമുണ്ട്. എന്നാൽ വയനാട്ടിൽ നിന്നും പ്രിയങ്കക്ക് വീണ്ടും ജയിക്കണമെങ്കിൽ ലീഗിന്റെ   സഹായം  വേണം. അതിനാൽ ഹൈക്കമാന്റ് 

നിശ്ചയിക്കുന്ന മുഖ്യമന്തി ലീഗിന്റെ നോമിനിയായിരിക്കും. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (19 minutes ago)

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (27 minutes ago)

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്  (35 minutes ago)

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (54 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (1 hour ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (2 hours ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

ഉറക്കമില്ലാതെ ISRO  (2 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (3 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (3 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (3 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (3 hours ago)

Malayali Vartha Recommends