'കെ.സി. നയിക്കട്ടെ' എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ.. സി.സി.ടി.വി. തെളിവുകളോടെ പുറത്തായിരിക്കുകയാണ്.. കെസിയുമായി ഒരു ബന്ധവും സിപിഎം നേതാവിനില്ല..

ഒടുവിൽ കള്ളനെ പിടികൂടി .കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന ചര്‍ച്ചകളെ തെരുവിലെ കയ്യാങ്കളിയായി ചിത്രീകരിക്കാന്‍ സി.പി.എം. ആസൂത്രിത ഗൂഢാലോചന നടത്തുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യാജ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചും പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ 'കെ.സി. നയിക്കട്ടെ' എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിലായതോടെ ഈ നീക്കങ്ങള്‍ സി.സി.ടി.വി. തെളിവുകളോടെ പുറത്തായിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് രൂക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എം. വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദാണ് രംഗത്തിറങ്ങിയത്. ശനിയാഴ്ച രാത്രി പതിനൊന്നോടെ വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ കെ.സി. വേണുഗോപാലിന്റെ ഫോട്ടോ വെച്ച ബോര്‍ഡ് ഇയാള്‍ സ്ഥാപിക്കുകയായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം രൂക്ഷമായതിനാല്‍ ഇത് അണികള്‍ ചെയ്തതാണെന്ന് വരുത്താനായിരുന്നു നീക്കം. എന്നാല്‍, പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സി.പി.എം. നേതാവിന്റെ മുഖം തെളിയുകയായിരുന്നു.
കെസിയുമായി ഒരു ബന്ധവും സിപിഎം നേതാവിനില്ല. ഇതോടെയാണ് ഗൂഡാലോചന പോലീസിനും വ്യക്തമായത്.ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഞായറാഴ്ച രാവിലെ ഇയാള്‍ തന്നെ ഇതിന്റെ ചിത്രം പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി നടക്കുന്നു എന്ന മട്ടില്‍ സൈബര്‍ ഇടങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനായിരുന്നു മുഹമ്മദിന്റെ ശ്രമം. "കെ.സി നയിക്കട്ടെ" എന്നും താഴെ "സേവ് കോൺഗ്രസ്" എന്നും രേഖപ്പെടുത്തിയ ബോർഡ് കണ്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആദ്യം അമ്പരന്നു. പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ആരോ മനഃപൂർവം ചെയ്ത പണിയാണെന്ന സംശയത്തിൽ
കോൺഗ്രസ് പ്രവർത്തകർ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.പരിശോധനയിൽ, തലയിൽ വലിയൊരു ഫ്ലക്സ് ബോർഡുമായി റോഡ് കുറുകെ കടന്നു വരുന്ന ഒരാളെ കണ്ടെത്തി. സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അത് വാടാനപ്പള്ളിയിലെ സജീവ സി.പി.എം പ്രവർത്തകനായ അരവശ്ശേരി മുഹമ്മദാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ സി.പി.എമ്മിന്റെ 'സേവ് കോൺഗ്രസ്' തന്ത്രം പാളുകയായിരുന്നു.പിടിക്കപ്പെട്ട മുഹമ്മദ് വെറുമൊരു പ്രവർത്തകനല്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിലെ ഇടതു സ്ഥാനാർഥി സി. രവീന്ദ്രനാഥിനായി സ്വന്തം കാറിൽ ചിത്രം പതിപ്പിച്ച് പ്രചാരണം നടത്തിയ വ്യക്തിയാണിത്.
ഇദ്ദേഹത്തിന്റെ ഭാര്യ സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടലങ്ങാടി ബ്ലോക്ക് മെമ്പറുമാണ്.സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെ സി.പി.എം. നേതാവ് വെട്ടിലായി.
https://www.facebook.com/Malayalivartha
























