Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ

19 MAY 2026 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ് കേരളത്തിൽ നടന്ന വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:സുരക്ഷാ പ്രശ്‌നങ്ങളും അമിത ജനത്തിരക്കും: കേരളത്തിൽ വിജയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. അദ്ദേഹം തിരുവനന്തപുരത്ത് എത്തിയാൽ അത് നിയന്ത്രിക്കാനാകാത്തവിധം വൻ ജനക്കൂട്ടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുമെന്നും, അത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിലയിരുത്തി.ചടങ്ങുകളുടെ മാറ്റ് മങ്ങാതിരിക്കാൻ: ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, മറ്റ് നിരവധി മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അണിനിരന്ന വലിയൊരു ചടങ്ങായിരുന്നു അത്. തന്റെ സാന്നിധ്യം ചടങ്ങിന്റെ ശ്രദ്ധയെ വഴിതിരിച്ചുവിടുമെന്നതും അദ്ദേഹം ഒഴിവാക്കാൻ ആഗ്രഹിച്ചു.ഭരണപരമായ തിരക്കുകൾ: തമിഴ്‌നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് അടിയന്തിര ഭരണകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു.അതേസമയം, കോൺഗ്രസ് നേതൃത്വവുമായുള്ള സൗഹൃദം നിലനിർത്തുന്ന വിജയ്, ഉടൻ തന്നെ നേരിട്ടെത്തി പുതിയ മന്ത്രിസഭയ്ക്ക് ആശംസകൾ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്

വി. ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ് വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ സുപ്രധാന ചടങ്ങില്‍ നിന്നും അവസാന നിമിഷം വിജയ് പിന്മാറിയതിന് പിന്നില്‍ രാഷ്ട്രീയ ഭയമാണെന്ന ഗുരുതരമായ ആരോപണവുമായി ഡി.എം.കെ രംഗത്തെത്തിക്കഴിഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയന്നാണ് വിജയ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് ഡി.എം.കെ മുതിര്‍ന്ന നേതാവ് ടി. കെ. എസ്. ഇളങ്കോവന്‍ പരസ്യമായി ആരോപിച്ചു. വിജയ് അവസാന നിമിഷമാണ് തന്റെ കേരള യാത്ര റദ്ദാക്കിയത്. ഈ മാസം 22-ന് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍, മോദിയെ കാണുന്നതിന് തൊട്ടുമുന്‍പ് പ്രതിപക്ഷ നിരയിലെ പ്രമുഖനായ രാഹുല്‍ ഗാന്ധിക്കൊപ്പം ഒരേ വേദി പങ്കിടുന്നത് തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അപകടമാകുമെന്ന് വിജയ് ഭയന്നു. ഈ രാഷ്ട്രീയ ഭീരുത്വം കൊണ്ടാണ് വിജയ് ചടങ്ങില്‍ നിന്ന് മാറിനിന്നതെന്നാണ് ഡി.എം.കെയുടെ ആക്ഷേപം.

കേരളത്തില്‍ വന്‍ ജനപ്രീതിയുള്ള താരം ചടങ്ങില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയില്‍ തിരുവനന്തപുരത്തെ സത്യപ്രതിജ്ഞാ വേദിയിലേക്ക് വിജയ് ആരാധകര്‍ വന്‍തോതില്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ വിജയ് എത്താതിരുന്നത് ആരാധകരെ നിരാശരാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു തുടങ്ങിയ പ്രതിപക്ഷ നിരയിലെ ദേശീയ നേതാക്കളുടെ വന്‍ നിര തന്നെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഭാരതപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങില്‍ സാക്ഷിയായിരുന്നു. കൂടാതെ പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ സാമൂഹിക-മത മേലധ്യക്ഷന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയാണ് വിജയ്യുടെ ടി.വി.കെ. എന്നിട്ടും അദ്ദേഹം ഔദ്യോഗിക ക്ഷണം നിരസിച്ച് വിട്ടുനിന്നതിന് പിന്നില്‍ മറ്റ് ചില പ്രായോഗിക കാരണങ്ങളുമുണ്ടെന്നാണ് തമിഴ് മാധ്യമങ്ങളും വിജയ്യുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിജയ് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നില്ല. കേരളത്തില്‍ വിജയ്ക്കുള്ള വന്‍ ജനപ്രീതിയും കള്‍ട്ട് ഫാന്‍ ബേസും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയാല്‍ ഉണ്ടാകാന്‍ ഇടയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാകുമായിരുന്നു. രാഹുല്‍ ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിജയ് കൂടി എത്തിയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും പൊലീസിനും അധികൃതര്‍ക്കും കൂടുതല്‍ ഭാരമുണ്ടാക്കേണ്ടതില്ലെന്ന് കരുതിയാണ് തമിഴ്നാട് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (14 minutes ago)

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (22 minutes ago)

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്  (30 minutes ago)

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (49 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (1 hour ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (2 hours ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

ഉറക്കമില്ലാതെ ISRO  (2 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (3 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (3 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (3 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (3 hours ago)

Malayali Vartha Recommends