കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണവത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്‌റ്റേഷന് മുന്‍ വശത്ത് ടയര്‍ പഞ്ചര്‍ കട നടത്തുന്ന തൊടീക്കളം കൂടല്‍ എള്ളുകണ്ടി വീട്ടില്‍ പുതുക്കുടി സജീഷ് (ബാബു –52), കണ്ണവം സ്വദേശിയായ ഇസ്മായില്‍ (52) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് പേരാവൂര്‍ ഭാഗത്തു നിന്ന് എത്തിയ കാര്‍ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്താണ് കാര്‍ നിന്നത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. അപകടത്തില്‍ മരണപ്പെട്ട ഇസ്മായില്‍ അത്ഭുത ദ്വീപ് ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്ത് പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്.
മങ്ങാടന്‍ വാസുവിന്റെയും കമലയുടെയും മകനാണ് മരണപ്പെട്ട സജീഷ്. ഭാര്യ: പ്രസീത. മക്കള്‍: അനു സജീഷ് (വിദ്യാര്‍ഥി തലശ്ശേരി ബ്രണ്ണന്‍ കോളജ്), ആരോമല്‍ (വിദ്യാര്‍ത്ഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ). സഹോദരങ്ങള്‍: ലിനീഷ് കുമാര്‍.
https://www.facebook.com/Malayalivartha






















