നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂര്‍ കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണവം സ്വദേശിയായ നടന്‍ ഇസ്മായില്‍, കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചര്‍ കട നടത്തുന്ന ബാബു എന്നിവരാണ് മരിച്ചത്. ഇസ്മായില്‍ ‘അത്ഭുതദ്വീപ്’ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വൈകുന്നേരം പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്ത ശേഷമാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരിച്ചു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha






















