Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിക്ക് നീക്കം

19 MAY 2026 05:51 PM IST
മലയാളി വാര്‍ത്ത

വാട്‌സാപ് സന്ദേശത്തിലൂടെ മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. വാട്‌സാപ് സന്ദേശത്തില്‍ കെ.എം. ഷാജിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഷാജിക്ക് ആവില്ലെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിലാണ് സന്ദേശമയച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

'സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയന്‍. ഈ വിഡിയോ നിങ്ങള്‍ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോണ്‍ഗ്രസുകാരെയും കേരള കോണ്‍ഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങള്‍ക്ക് കാണാം.

എന്നാല്‍ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌കൂട്ടാകുന്ന ഒരു വര്‍ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം. ഉറക്കത്തില്‍പോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറി വിളിച്ച് ആളാകാന്‍ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാന്‍ പോകുന്നതേയുള്ളൂ'.– എന്നാണ് വാട്‌സാപ് ഗ്രൂപ്പില്‍ വന്ന സന്ദേശം. സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിെര നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുവയല്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പീഡന പരാതി  (16 minutes ago)

സത്യപ്രതിജ്ഞ കഴിഞ്ഞ് 3 മണിക്കൂറിൽ CM സതീശനെ വിരട്ടി വാസുഗി..ഇത് താക്കീത്..! ശശി തരൂർ മുങ്ങി പിഷാരടി മടങ്ങി  (25 minutes ago)

മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിക്ക് നീക്കം  (1 hour ago)

ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി വി.ശിവന്‍കുട്ടി  (1 hour ago)

സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!  (1 hour ago)

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി ട്രംപ്  (1 hour ago)

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ. ഐ കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭത്തിലേക്ക് താല്പര്യപത്രം ക്ഷണിക്കുന്നു...  (1 hour ago)

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിഡിഎസ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പ്രതിസന്ധിയില്‍  (2 hours ago)

വന്ദേമാതര വിവാദം: കോൺഗ്രസ്-ലീഗ് ന്യായങ്ങൾ പരിതാപകരം; ഗാന്ധിയൻ നിലപാടുകളെ വെല്ലുവിളിക്കുന്നതെന്ന് ഡിവൈഎഫ്ഐ...  (2 hours ago)

നവകേരള യാത്രക്കിടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു  (2 hours ago)

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...  (2 hours ago)

'സതീശൻ മുഖ്യമന്ത്രിയാകും' എന്ന് പ്രവചിച്ച ആ കൊച്ചുമിടുക്കൻ ഇതാ! അച്ഛന്റെ തോളിലിരുന്ന് ത്രിവർണ്ണ പതാക വീശി സത്യപ്രതിജ്ഞാ വേദിയിലെത്തിയ ഐദിൻ ലുവാൻ...  (2 hours ago)

പിണറായിയെ വലിച്ചുകീറി രാഹുൽ മാങ്കൂട്ടത്തിൽ! വിജയൻ സേന തീർന്നു...  (2 hours ago)

വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ വേദിയിലിട്ട് റിനിയെ കൂവി വിറപ്പിച്ച് അണികൾ..! പദവികളില്ലെങ്കിലും രാഹുലിനെ നെഞ്ചിലേറ്റി ജനസാഗരം.!  (2 hours ago)

Malayali Vartha Recommends