സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്‍കി സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികള്‍ മാറ്റണം, കേസുകള്‍ റദ്ദാക്കണം, അറസ്റ്റിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നല്‍കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അഞ്ച് വര്‍ഷം മുമ്പിട്ട മഞ്ഞക്കുറ്റി കാരണം ഒരു ലോണോ സ്ഥലം വില്പനയോ നടത്താന്‍ കഴിയാതെ വലയുകയാണ് പലരും. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
https://www.facebook.com/Malayalivartha






















