Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിനിരയാക്കിയ സംഭവം

19 MAY 2026 10:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന് ഇരയാക്കി പിടിയിലായവര്‍ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയില്‍ മോഡലുമായ അലീന ഏബ്രഹാം ഉള്‍പ്പെടെ അറസ്റ്റിലായ 3 പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദുബായില്‍ ഇവന്റ് മാനേജ്മന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശി സ്‌റ്റോയ്‌സി എന്ന സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. മലയാളികളായ രണ്ടു സ്ത്രീകളാണ് രണ്ടും അഞ്ചും പ്രതികള്‍.

മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോവുകയും അവിടെ വച്ച് ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലി വാഗ്ദാനം ചെയ്തതിന് പണം നല്‍കിയശേഷം എത്തിയ ഒരു യുവതി താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്നുപറയുന്നത് പുറത്തുവന്നിരുന്നു. ദുബായില്‍ എത്തിയ ഉടന്‍ ഒരു ഫ്‌ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ തന്നെപ്പോലെ എട്ടോളം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. സന്ധ്യയുടെ നേതൃത്വത്തില്‍ ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു. തുടര്‍ന്ന് ഒരു ക്ലയന്റ് കാണാന്‍ വരുമെന്ന് അറിയിക്കുകയായിരുന്നു. ഇത് നിരസിച്ച യുവതിയെ മര്‍ദിക്കുകയും ലഹരി മരുന്ന് കുടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു പീഡനങ്ങള്‍. യുവതി അസന്മാര്‍ഗിക ജീവിതം നയിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഫ്‌ലാറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ മാര്‍ഗമില്ലായിരുന്നു. ഒരു മാസത്തോളം നീണ്ട പീഡനത്തിനൊടുവില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് മരട് പൊലീസില്‍ പരാതി നല്‍കിയത്.

വളരെ ഗൗരവമേറിയ കേസാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം എസിപി കെ.ജി.സുരേഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മരട് എസ്എച്ച്ഒ അബ്ദുള്‍ മനാഫും അന്വേഷണ സംഘത്തിലുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. സമാന വിധത്തില്‍ ക്രൂരതകള്‍ നേരിടേണ്ടി വന്ന മറ്റൊരു ജില്ലക്കാരിയായ യുവതിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

സന്ധ്യയും അലീനയുമാണ് യുവതികളെ കണ്ടെത്തി ദുബായിലെത്തിക്കുന്ന ഏജന്റുമാര്‍ എന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത്തരത്തില്‍ ദുബായില്‍ വച്ച് ഫാഷന്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന കാര്യവും അലീന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അലീനയുമായി ബന്ധപ്പെട്ട ഗുണ്ടാ ബന്ധവും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. നവംബറില്‍ വൈറ്റിലയിലെ ഹോട്ടലില്‍ വടിവാള്‍ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ 2 കൊല്ലം സ്വദേശികള്‍ക്കൊപ്പം അലീനയും അറസ്റ്റിലായിരുന്നു. ജില്ലയിലെ ഒരു ഗുണ്ടയുടെ സുഹൃത്ത് എന്ന രീതിയിലാണ് അന്ന് അലീനയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിച്ചത്. ജില്ലയിലെ രണ്ട് ഗുണ്ടകള്‍ അടക്കമുള്ളവരുമായി നില്‍ക്കുന്ന അലീനയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇന്നലെ വൈകിട്ടാണ് അലീനയെ മരടിലെ ഫ്‌ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. കേസെടുത്ത വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാനായി മുംബൈ വിമാനത്താവളത്തിലെത്തിയ സന്ധ്യയെ ലുക്ക്ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ വിമാനത്താളവത്തില്‍ തടഞ്ഞുവയ്ക്കുകയും ഇന്ന് പൊലീസ് എത്തി കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (18 minutes ago)

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (26 minutes ago)

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്  (34 minutes ago)

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (53 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (1 hour ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (2 hours ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

ഉറക്കമില്ലാതെ ISRO  (2 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (3 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (3 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (3 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (3 hours ago)

Malayali Vartha Recommends