Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സില്‍വര്‍ലൈന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

20 MAY 2026 04:06 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ സില്‍വര്‍ലൈന്‍ (കെറെയില്‍) പദ്ധതി ഔദ്യോഗികമായി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ അടിയന്തരമായി മാറ്റാന്‍ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

സില്‍വര്‍ ലൈന്‍ സമരത്തിലെ കേസുകള്‍ റദ്ദാക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് ശുപാര്‍ശ ചെയ്യുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കും. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികള്‍ മാറ്റണം, കേസുകള്‍ റദ്ദാക്കണം, അറസ്റ്റിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നല്‍കിയിരുന്നു.

പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു സില്‍വര്‍ലൈന്‍ (കെറെയില്‍) പദ്ധതി. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കാന്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത അര്‍ധഅതിവേഗ റെയില്‍വേ പദ്ധതിയായിരുന്നു ഇത്. 529.45 കിലോമീറ്ററാണ് പദ്ധതിക്കായുള്ള പാത നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഉള്‍പ്പെടെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും യാത്രക്കാര്‍ക്ക് യാത്ര വേഗത്തിലാക്കാനും കഴിയുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി  (4 minutes ago)

ഗൊയ്ഥെ സെന്‍ട്രത്തില്‍ ജര്‍മന്‍ സിനിമ 'സോഫി ഷോള്‍-ദ ഫൈനല്‍: ഡേയ്സി'ന്‍റെ പ്രദര്‍ശനം ഇന്ന്  (8 minutes ago)

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്  (13 minutes ago)

റഷീദ് പെരുമ്പാവൂറിന്റെ അപ്രതീക്ഷിത മരണം ദമ്മാമിലെ പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി....  (18 minutes ago)

റിജിൻ ജീവിക്കേണ്ടെന്ന് കരുതി സോന ചെയ്തത്! മകനെ ന്യായീകരിച്ച് അച്ഛൻ രംഗത്ത്...  (29 minutes ago)

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...  (34 minutes ago)

രമേശ് പിഷാരടിയുടെ എംഎല്‍എ ഓഫിസ് ഉടന്‍ പാലക്കാട്ടു തുറക്കും  (36 minutes ago)

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍...  (38 minutes ago)

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും...  (43 minutes ago)

അങ്കമാലിയില്‍ പത്ത് വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (44 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (52 minutes ago)

സിനിമ ഉപേക്ഷിച്ച് പിഷാരടി പാലക്കാട്ട് എത്തിയത് ഇതിനായിരുന്നോ?! കണ്ണ് തള്ളി അണികളും പ്രതിപക്ഷവും...  (59 minutes ago)

ഹൈസ്‌കൂള്‍ അധ്യാപകര്‍ ജോലിക്കിടയില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് ഉത്തരവ്  (59 minutes ago)

വയോധികയെ ചോരക്കുളിപ്പിച്ച് പൂവൻകോഴി; കോഴിക്കെതിരെ കേസ് കൊടുത്ത് കുടുംബം! ഒടുവിൽ ക്ലൈമാക്സിൽ സംഭവിച്ചത് കണ്ട് അമ്പരന്ന് പോലീസ്...  (1 hour ago)

ആര്യയുടെ അഹങ്കാരം ജനങ്ങളെക്കൊണ്ട് തുപ്പിച്ചു; വി. ശിവൻകുട്ടിക്കെതിരെ പൊട്ടിത്തെറിച്ച് മുൻ മേയർ...  (1 hour ago)

Malayali Vartha Recommends