ഹൈസ്‌കൂള്‍ അധ്യാപകര്‍ ജോലിക്കിടയില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് ഉത്തരവ്

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ജോലിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കാസര്‍കോട് ജില്ലയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും പ്രധാന അധ്യാപകന്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂളില്‍ അധ്യാപകര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതും ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.
https://www.facebook.com/Malayalivartha


























