Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

റഷീദ് പെരുമ്പാവൂറിന്റെ അപ്രതീക്ഷിത മരണം ദമ്മാമിലെ പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി....

20 MAY 2026 04:40 PM IST
മലയാളി വാര്‍ത്ത

ദമ്മാം ദല്ലാമേഖലയിലെ സാമൂഹ്യപ്രവർത്തകനും, നവയുഗം സാംസ്ക്കാരികവേദി കോതരിയ യുണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂരിന്റെ (48 വയസ്സ്) അപ്രതീക്ഷിത മരണം ദമ്മാമിലെ മലയാളി പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി. രാത്രി ഒന്നര മണിയോടെ എന്തോ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ റഷീദിനെ ആദ്യം ദാർഅൽസിഹ ആശുപതിയിലും, പിന്നീട് സൗദി ജർമ്മൻ ആശുപത്രിയിലും എത്തിയ്ക്കുകയായിരുന്നു. അവിടെ അഡ്മിറ്റ് ചെയ്‌തെങ്കിലും, രാവിലെയോടെ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുകയായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൾ അസീസിന്റെയും, നാച്ചി അസീസിന്റെയും മകനായ റഷീദ്, കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തോളമായി പ്രവാസിയാണ്. ദമ്മാം കൊദറിയയിൽ സ്റ്റീൽ ബിസിനെസ്സ് നടത്തുന്ന സ്ഥാപനത്തിലാണ് സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്.

നവയുഗം സാംസ്ക്കാരികവേദിയുടെ ആദ്യകാലങ്ങൾ മുതൽ ദമ്മാം കൊദറിയ യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി സജീവമായി നിലയുറപ്പിച്ച റഷീദ് ഒരു മികച്ച സംഘടകനായി ശ്രദ്ധേയനായിരുന്നു. സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണ്ണമെൻ്റ് അടക്കമുള്ള പല നവയുഗം പരിപാടികൾ സംഘടിപ്പിയ്ക്കുന്നതിൽ മുൻനിരയിൽ റഷീദ് ഉണ്ടായിരുന്നു. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായ, കൃത്യമായി വ്യായാമമൊക്കെ ചെയ്തിരുന്ന ആളായിരുന്നു റഷീദ് എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു വിടവാങ്ങൽ സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല.

സജിത ആണ് റഷീദിന്റെ ഭാര്യ.
നഴ്‌സിംഗ് വിദ്യാർത്ഥി റസ്‌വിൻ, പ്ലസ് ടൂ വിദ്യാർത്ഥിനി ഫിദ ഫാത്തിമ, എൽ.കെ.ജി വിദ്യാർത്ഥി റയാൻ എന്നിവരാണ് മക്കൾ.

നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നിയമനടപടികൾ നടന്നു വരുന്നു. റഷീദിന്റെ സ്പോൺസറും, ഒരു സഹോദരനും പിന്തുണയുമായി കൂടെയുണ്ട്.

ഊർജ്ജസ്വലനായ ഒരു സാമൂഹ്യപ്രവർത്തകനെയാണ് റഷീദിന്റെ മരണത്തോടെ നഷ്ടമായത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു. റഷീദിന്റെ മരണത്തിൽ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (12 minutes ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (15 minutes ago)

പുതിയ ടെണ്ടർ വിളിച്ചു  (45 minutes ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (1 hour ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (1 hour ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (1 hour ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (1 hour ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (1 hour ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (1 hour ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (1 hour ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം  (2 hours ago)

Malayali Vartha Recommends