രമേശ് പിഷാരടിയുടെ എംഎല്‍എ ഓഫിസ് ഉടന്‍ പാലക്കാട്ടു തുറക്കും

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍എ ആയ രമേഷ് പിഷാരടിയുടെ എംഎല്‍എ ഓഫീസ് എത്രയും പെട്ടെന്ന് തന്നെ നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കും. താന്‍ 'പൂര്‍ണസമയം' പാലക്കാടിനായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നാണ് രമേശ് പിഷാരടി പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ സിനിമയും സ്‌റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം. പാലക്കാട് നിന്നും രണ്ടുമന്ത്രിമാര്‍ ഉള്ളത് വലിയ നേട്ടമാണെന്നും, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഗവ.മെഡിക്കല്‍ കോളജ് സുസജ്ജമാക്കും എന്നും എംഎല്‍എ രമേശ് പിഷാരടി പറഞ്ഞു. മന്ത്രി കെ.എ.തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നല്‍കുന്നു. ജില്ലാ ആശുപത്രി നിര്‍മാണപ്രവൃത്തികളും ഉടന്‍ പൂര്‍ത്തിയാക്കും. പ്രചാരണസമയത്ത് ഏറ്റവും കൂടുതല്‍ പേര്‍ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റില്‍ത്തന്നെ തുക വകയിരുത്തിയുള്ള നടപടികള്‍ക്കു പരിശ്രമിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കുറ!ഞ്ഞ നിരക്കില്‍ വിവാഹം, ആഘോഷങ്ങള്‍ എന്നിവ നടത്താനുള്ള ഓഡിറ്റോറിയങ്ങള്‍ പൂര്‍ത്തീകരിക്കും.
ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടത്തും. പലര്‍ക്കും മികച്ച സ്റ്റാര്‍ട്ടപ് ആശയങ്ങളുണ്ടെങ്കിലും ഇത് നടപ്പിലാക്കാന്‍ വേണ്ട മൂലധനം ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്ക് വേണ്ട ഫണ്ട് സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല മറ്റു സംവിധാനങ്ങള്‍ വഴിയും നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്കിന് പ്രശനം പരിഹരിക്കുന്നതിന് വേണ്ടി ബൈപാസ് റോഡുകള്‍ക്ക് ഊന്നല്‍ നല്‍കും.
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ പാലക്കാട് വലിയ തോതില്‍ വികസിക്കണം. നഗരവും ഗ്രാമവും ചേര്‍ന്നതാണ് പാലക്കാട് മണ്ഡലമെന്നും, 'സിറ്റി ഹബ്' എന്ന രീതിയില്‍ നഗരാസൂത്രണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം ആളുകളും ഇഷ്ടപ്പെടുന്ന മഹാനഗരമായി പാലക്കാടിനെ മാറ്റും. നഗരവികസനം മാത്രമല്ല അതിന്റെ ഗുണം ഗ്രാമങ്ങള്‍ക്കും ഉറപ്പുവരുത്തുമെന്നും രമേശ് പിഷാരടി പറഞ്ഞു.
https://www.facebook.com/Malayalivartha























