Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ബുധനാഴ്ച ഹാജരാക്കിയില്ല

21 MAY 2026 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ ആഗസ്റ്റ് 1 ന് തുടങ്ങും... 2 സാക്ഷികൾ ആഗസ്റ്റ് 1 ന് ഹാജരാകണം ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ കോടതി ഉത്തരവ്

പ്രമുഖ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു...

16ാം കേരള നിയമസഭ ഇന്ന് നിലവിൽ വരും.... തിരഞ്ഞെടുക്കപ്പെട്ട 140 പേരും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്യും, രാവിലെ 9 മണിക്കാണ് സത്യപ്രതിജ്‌ഞ

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ

 
രാഷ്ട്രീയ നേട്ടത്തിനായി  സി പി എം നേതൃത്വത്തിൽ കുംഭമേള വൈറൽ താരം മധ്യപ്രദേശ്  ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ 16 കാരിയെ  യുപി സ്വദേശി മുസ്ലീം മതസ്ഥനായ 25 കാരൻ മുഹമ്മദ് ഫർമാൻ ഖാനുമായി  നിയമ വിരുദ്ധ ചതി വിവാഹം നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് \ബുധനാഴ്ച ഹാജരാക്കിയില്ല. തുടർന്ന്
ജൂൺ 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തലസ്ഥാന ജില്ലാ പോക്സോ കോടതി  ഉത്തരവിട്ടു. അതേ സമയം എത്രയും വേഗം റിപ്പോർട്ട് ഹാജരാക്കാൻ മഹേശ്വർ പോലീസിനെ അറിയിക്കാൻ പ്രോസിക്യൂട്ടറോട് പോക്സോ കോടതി ജഡ്ജി കെ.എൻ. സുനിത വാക്കാൽ നിർദേശിച്ചു  
   പ്രതികളുടെ വിവരങ്ങൾ,, ചുമത്തിയ  വകുപ്പുകൾ, കേസ് രജിസ്ടേഷൻ അടക്കമുളള വിശദ റിപ്പോർട്ട് മെയ് 20 ന് ഹാജരാക്കാൻ  ഏപ്രിൽ 27 ന് തിരുവനന്തപുരം   പോക്സോ കോടതി ഉത്തരവിട്ടിരുന്നു  റിപ്പോർട്ട് ഹാജരാക്കുന്നത് വരെ ഹർജിയിലെ തുടർ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു   മധ്യപ്രദേശ് പോലീസ് അന്വേഷണവും സ്വകാര്യ ഹർജിയും ഒരേ കുറ്റകൃത്യത്തെക്കുറിച്ചായതിനാൽ ഹർജിയിൽ പ്രതി ചേർത്ത ഗോവിന്ദനക്കമുള്ള 6 പ്രതികളെ മഹേശ്വർ പോലീസ് പ്രതി ചേർത്തിട്ടുണ്ടോയെന്നറിയാനാണ് റിപ്പോർട്ട് വിളിച്ചു വരുത്തുന്നത്    ഗോവിന്ദനെ പ്രതി ചേർക്കണമെന്ന ഹർജി നിരസിക്കണ മെന്ന മുൻ സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു. 
 മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതി മുൻ ജഡ്ജി എം.പി. ഷിബു ആണ് ഉത്തരവിട്ടത്. അതേ സമയം ഗോവിന്ദനടക്കമുളള സിപിഎം നേതാക്കളെ പ്രതി ചേർക്കണമെന്ന ഹർജി നിരസിക്കണമെന്ന മുൻ സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു.  പെൺകുട്ടിയെ ഹാജരാക്കാമെന്നും നാഗരാജ് പെൺകുട്ടിയെ ക്രോസ് വിസ്താരം ചെയ്തോട്ടെയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോൾ  എന്തിനെന്ന് സർക്കാർ അഭിഭാഷകനോട്  കോടതി ചോദിച്ചു.ഭാരതീയ നാഗരിക്ക് സുരക്ഷാ സംഹിതയിലെ വകുപ്പ് 233 പ്രകാരമാണ് കോടതി ഉത്തരവ്.
 ഗോവിന്ദൻ മാസ്റ്റർ, പൊതു വിദ്യാഭ്യാസ,  തൊഴിൽ മന്ത്രി വി.ശിവൻകുട്ടി, ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാ എംപിയുമായ  എ.എ.റഹീം, മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ  അതിജീവിതയെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക്  തട്ടിക്കൊണ്ടു വന്ന യു പി സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻ, അരുമാനൂർ  നയിനാർ ദേവ ക്ഷേത്ര യോഗം പ്രസിഡന്റ് ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 18 വയസിന് താഴെയുളള പെൺകുട്ടിയും 21 വയസിന് മുകളിൽ പ്രായമുളള പുരുഷനും തമ്മിലോ രണ്ടു ഹിന്ദുക്കൾ തമ്മിലല്ലാതെ  ഒരു ഒരു ഹിന്ദു പെൺകുട്ടിയും മുസ്ലീം / ക്രിസ്ത്യൻ / പാർസി / ജൂത  യുവാവും തമ്മിൽ ജമ്മു കാശ്മീർ ഒഴികെയുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിലും ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്താൻ പാടില്ലായെന്ന  1955 ൽ നിലവിൽ വന്ന ഹിന്ദു വിവാഹ നിയമം നല്ലവണ്ണം അറിയാവുന്ന പ്രതികൾ ഏപ്രിൽ 9 ന് നടക്കാനിരുന്ന കേരള നിയമസഭാ ഇലക്ഷനിൽ  രാഷ്ട്രീയ നേട്ടത്തിന് നിയമം ലംഘിച്ച് പ്രവർത്തിച്ചു.  അതിജീവിത പ്രായപൂർത്തിയായെന്ന് 18 വയസ്സ് രേഖപ്പെടുത്തി മുഹമ്മദ് ഫർമാൻ ഖാനുമായി ഹിന്ദുമതാചാര പ്രകാരം  ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതരായതായി കാണിച്ച ക്ഷേത്ര പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് മാർച്ച് 11 ന് നൽകി. പ്രതികളുടെ സ്വാധീനത്താൽ പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ആതിര എ.ജെ. യുടെ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പ്രകാരം ഹിന്ദു - മുസ്ലീം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം നടത്താൻ പാടില്ലെന്ന് അറിയാവുന്ന പൂവാർ പഞ്ചായത്ത് വിവാഹ രജിസ്ട്രാർ സ്വാധീനത്തിന് വഴങ്ങി വ്യാജ രേഖ അസൽ പോലെ ഉപയോഗിച്ച് പഞ്ചായത്ത് വിവാഹ സർട്ടിഫിക്കറ്റ് കെ - സ്മാർട്ട് അപ്പ് വഴി രജിസ്റ്റർ ചെയ്ത്  നൽകി.  തുടർന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് പത്ര ദൃശ്യ മാധ്യമങ്ങൾ വഴി വിളംബരംചെയ്തു.ഗോവിന്ദൻ മാസ്റ്റർ വധുവരന്മാർക്ക് ബൊക്കെ നൽകി ആദരിക്കുകയും ഇരുവരുടെയും വരണമാല്യം ചാർത്തിയ വിവാഹ ഫോട്ടോയിൽ ചുവടിൽ " ദിസ് ഈസ് ദി റിയൽ കേരള സ്റ്റോറി , വിത്ത് ബെസ്റ്റ് കോംപ്ലിമെന്റ്സ് ഫ്രം സിപിഐ (എം) "  എന്ന്  ആലേഖനം ചെയ്ത് നൽകി.  "മതനിരപേക്ഷയുടെ അങ്ങേയറ്റം  കേരളം ലോകത്തിന് മുന്നിൽ പ്രധാന മാതൃകയാണ് ! ആ മാതൃക അതേ പോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റു കാരും ഞങ്ങളും ആഗ്രഹിക്കുന്നത് " എന്ന് ഗോവിന്ദൻ മാസ്റ്റർ പ്ര്യഖ്യാപിച്ചു. "യഥാർത്ഥ കേരള സ്റ്റോറി  എന്നത് ഈ കല്യാണമാണ്. നമുക്ക് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനിക്കാം ! ലോകത്തിന്റെ മുന്നിൽ മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരുകേട്ട നാടാണ് കേരളമെന്ന് നമുക്കെല്ലാവർക്കും  അഭിമാനിക്കാം. ഇത് കുട്ടികളുടെ ധൈര്യം! ഇത് പോലെ  തന്നെ പതിനായിരക്കണക്കിന് ആൾക്കാർക്ക് ഇത് പോലെ സമ്മർദ്ദത്തിനും ഭീഷണിയുമായി അവിടെ കഴിയുകയാണ്. കേരളം സ്വർഗ്‌ഗമാണെന്ന് തെളിയിക്കുകയാണ് "എന്ന് രണ്ടാം പ്രതി മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. " ഇതാണ് കേരളം! ഏത് മതത്തിൽ പെട്ടവർക്കും പരസ്പരം വിവാഹം കഴിക്കാനുള്ള അവകാശമാണ് മൗലിക അവകാശം ! പക്ഷേ ഇന്ത്യയിൽ എല്ലായിടത്തും സാധ്യമാകുന്നില്ല! നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം! വിവാഹം സ്വർഗ്ഗത്തിൽ വച്ചാണ് !ആ സ്വർഗ്ഗത്തിന്റെ പേരാണ് കേരളം" എന്ന് മൂന്നാം പ്രതി റഹീം പ്രസ്താവിച്ചു.
  അതേ സമയം സി പി എമ്മിലേക്ക് അതിജീവിത എങ്ങനെ എത്തിയെന്ന മാധ്യമങ്ങുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. മുഹമ്മദ് ഫർമാനെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ വ്യാജ വിവാഹ രേഖ ഉപയോഗിച്ച് യഥാർത്ഥ ഭാര്യ ഭർത്താക്കൻമാരായി അതി ജീവിതയെ ആവർത്തിച്ചുള്ള ബലാൽസംഗത്തിന് വഴിയൊരുക്കി താമസ സൗകര്യങ്ങളും ഏർപ്പാടാക്കി നൽകി.   
പ്രധാന കുറ്റകൃത്യങ്ങളിൽ ഒന്നായ ക്രിമിനൽ ഗൂഢാലോചന നടന്ന കൃത്യ സ്ഥലമായ  എകെജി സെന്റർ സ്ഥിതി ചെയ്യുന്ന  കന്റോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് കമ്മീഷണർക്കും പരാതി നൽകിയിട്ടും അവഗണിച്ചുവെന്നും അഡ്വ: നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (19 minutes ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ ആഗസ്റ്റ് 1 ന് തുടങ്ങും... 2 സാക്ഷികൾ ആഗസ്റ്റ് 1 ന് ഹാജരാകണം ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ കോടതി ഉത്തരവ്  (29 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ബുധനാഴ്ച ഹാജരാക്കിയില്ല  (39 minutes ago)

പ്രമുഖ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു...  (53 minutes ago)

16ാം കേരള നിയമസഭ ഇന്ന് നിലവിൽ വരും.... തിരഞ്ഞെടുക്കപ്പെട്ട 140 പേരും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്യും, രാവിലെ 9 മണിക്കാണ് സത്യപ്രതിജ്‌ഞ  (1 hour ago)

വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (11 hours ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (11 hours ago)

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി  (11 hours ago)

സ്‌പീക്കർ ജി സുധാകരന് മുന്നിൽ പിണറായിയുടെ സത്യപ്രതിജ്ഞ..! G S ആഗ്രഹിച്ച ദിവസം..നാളെ പിണറായി സഭയിൽ എത്തില്ല..?!  (11 hours ago)

പിണറായി ഭരണം മാറിയത് അറിഞ്ഞില്ലേ... രക്ഷകന്മാരെ AKG സെന്ററിൽ കയറി തൂക്കും  (11 hours ago)

ചെന്നിത്തല പണി തുടങ്ങി CM സതീശന് ഒരു മുഴം മുന്നേ എറിഞ്ഞ് രമേശൻ...!  (11 hours ago)

ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ  (11 hours ago)

ഈ മുഖം നോക്കി വെച്ചോ പിണറായിയുടെ കാലൻ അവതരിച്ചു..! ആഭ്യന്തര മന്ത്രി പണി തുടങ്ങി..അവന്മാരെ AKG സെന്ററിൽ കയറി ഷൗക്കത്ത് തൂക്കും  (12 hours ago)

രജിൻ ലാലിൻറെ പരസ്ത്രീ സോനയുടെ കൂട്ടുക്കാരി..?! കാർ കൂട്ടിയിട്ട് കത്തിച്ച് രജിനയെയും കൊന്ന് സോനയും ചാവാൻ പ്ലാൻ  (12 hours ago)

Malayali Vartha Recommends