ഇന്ത്യന്‍ രൂപക്ക് ആശ്വാസം... ഇന്ന് വ്യാപാരം ആരംഭിച്ചത് 52 പൈസ നേട്ടത്തോടെ

ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപക്ക് ആശ്വാസം. 52 പൈസ നേട്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. എണ്ണവിലയിലുണ്ടായ കുറവാണ് രൂപയെ സ്വാധീനിച്ചിരിക്കുന്നത്. ഇറാനുമായുള്ള സമാധാനകരാര്‍ അവസാനഘട്ടത്തിലാണെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും രൂപയെ സ്വാധീനിച്ചു.
ഡോളറിനെതിരെ 96.30ത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ 96.82 ഡോളറിലായിരുന്നു രൂപ വ്യപാരം ആരംഭിച്ചത്. ഈ വര്‍ഷം മാത്രം ഏഴ് ശതമാനം നഷ്ടം രൂപക്കുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 105 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇറാനുമായി സമാധാനകരാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് എണ്ണ വിപണിയേയും സ്വാധീനിച്ചത്.
"
https://www.facebook.com/Malayalivartha
























