Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

വീണ വിജയനെ അറസ്റ്റുചെയ്യും മാസപ്പടി കണക്കുകള്‍ പുറത്ത് വേറെയും അക്കൗണ്ടില്‍ പണം ഇഡിയുടെ തീരുമാനം ഉടന്‍

17 JULY 2026 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്

കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

മാസപ്പടി കേസില്‍ വീണയുടെ അറസ്റ്റിനു മുന്നോടിയായി ഇഡിയുടെ നിര്‍ണായക നീക്കങ്ങള്‍. കൊച്ചിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിണറായി വിജയന്റെ മകള്‍  വീണയുടെ ആസ്തി വിവരങ്ങള്‍ ഇഡി ശേഖരിച്ചതോടെ കേസില്‍ നിര്‍ണായക നീക്കമായി.
അറസ്റ്റ് ഉള്‍പ്പെടെ തുടര്‍ അന്വേഷണ നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദക്ഷിണ മേഖലാ മേധാവിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ നിര്‍ണായക അവലോകന യോഗമാണ് കൊച്ചിയില്‍ നടന്നുവരുന്നത്.    
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണത്തിന്റെ തുടര്‍നടപടികളാണ് പ്രധാനമായും ചര്‍ച്ചയാകുക. കേസുമായി ബന്ധപ്പെട്ട് ടി.വീണയെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബത്തി ആസ്തിവിവരങ്ങള്‍ ഇഡി ശേഖരിച്ചു കഴിഞ്ഞു. വീണ പറഞ്ഞതിന്റെ പതിന്‍മടങ്ങ് അനധികൃത സ്വത്ത് വീണയുടെ അക്കൗണ്ടുകളിലും ബിനാമി അക്കൗണ്ടുകളിലും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവവും യോഗത്തില്‍ ചര്‍ച്ചാ വിഷയമാണ്. സംഭവത്തിലെ ഗൂഢാലോചന, തുടര്‍ നിയമനടപടികള്‍ എന്നിവയും യോഗത്തില്‍ പരിഗണിക്കുണ്ട്. ഇഡിയെ അക്രമിക്കാനുള്ള തീരുമാനം പാര്‍ട്ടി സംസ്ഥാന നേതാക്കളുടെ അറിവോടെണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വീണയ്ക്കുള്ള  കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകള്‍ ഇഡിക്ക് ഇന്നലെ ലഭിച്ചിട്ടുണ്ട്. കരിമണല്‍ കമ്പനിയും വീണയും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖയാണിത്. നേരത്തെ ഈ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ ആയിരുന്നില്ല.
ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. നേരത്തെ ഹാജരായപ്പോള്‍ വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങലും കരാര്‍ രേഖകളും ഇഡി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്ന്  തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കര്‍ അടക്കം തുറന്ന പരിശോധന നടത്തിയിരുന്നു. വീണയുടെ ചോദ്യം ചെയ്യലിന് തുടര്‍ച്ചയായി സിഎംആര്‍എല്‍, എംപവര്‍ ഇന്ത്യ ക്യാപ്റ്റില്‍ എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരായ കരിമണല്‍ കര്‍ത്ത കുടുംബത്തെയും  ചോദ്യം ചെയ്തിരുന്നു.എം.ഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ.എസ്.കര്‍ത്ത, വീണയ്ക്ക് വായ്പ നല്‍കിയ എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാരായ ഷിബി.എസ്.കര്‍ത്ത, മകന്‍ ശരണ്‍.എസ്.കര്‍ത്ത, മരുമകന്‍ അനില്‍ ആനന്ദ പണിക്കര്‍ എന്നിവരടക്കം ആറു  പേരെയാണ് ചോദ്യം ചെയ്തത്. 2024 ല്‍ ആരംഭിച്ച അന്വേഷണത്തിനിടയില്‍ ആരുടെയും അറസ്റ്റ് ഇതുവരെ ഇഡി രേഖപ്പെടുത്തിയിട്ടില്ല.  
ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണത്തിനെതിരെയുള്ള സിഎംആര്‍എല്ലിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് ചോദ്യം ചെയ്യലിന് കളമൊരുങ്ങിയത്. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആര്‍എല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
 അതേസമയം, വീണാ വിജയന്‍ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാല്‍ അവര്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഇഡി കോടതിയില്‍ ചൂണ്ടിക്കാണിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്.  ബാംഗ്ലൂര്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. വരുന്നയാഴ്ച വീണയുടെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
വീണയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുമോ അതോ റിമാന്‍ഡ് ചെയ്യുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. മാസപ്പടി വാങ്ങിയത് എന്തു സേവനമാണ് കരിമണല്‍ കമ്പനിക്കു ചെയ്തുകൊടുത്തതെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വീണയില്‍ നിന്ന് മറുപടിയുണ്ടായില്ല. വെറുതെ എന്തിന് പണം പറ്റിയെന്ന് ചോദ്യത്തിനും ഉത്തരമുണ്ടായില്ല. വീണയ്ക്ക് മാസപ്പടി ലഭിച്ചുവെന്നത് മാത്രമല്ല കരിമണല്‍ കമ്പനിക്ക് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ വഴി വിട്ട് സഹായങ്ങള്‍ നല്‍കി എന്നതും മറ്റൊരു ഗുരുതരമായ വീഴ്ചയാണ്.
സി.എം.ആര്‍.എല്‍  എക്‌സാലോജിക് മാസപ്പടി കേസില്‍ അന്വേഷണം ശക്തമാക്കാന്‍തന്നെയാണ് ഇ.ഡിയുടെ നീക്കം. കേസില്‍ കൂടുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലിനും സാധ്യതയുള്ളതായി അറിയുന്നു. ഡല്‍ഹിയില്‍നിന്ന് ഡയറക്ടര്‍ രാഹുല്‍ നവീന്‍ ഉള്‍പ്പെടെ ഇ.ഡി ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തുകയാണ്.  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (1 hour ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (2 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (2 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (2 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (3 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (3 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (3 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (3 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (4 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (4 hours ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (5 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (5 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (5 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (6 hours ago)

Malayali Vartha Recommends