സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

വഖഫ് ബോര്‍ഡ് വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഒത്തു കളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായാണ് വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ തിരുകി കയറ്റുന്നത്. അമുസ്ലിംകളെ ഉള്‍പ്പെടുത്തിയത് ബി.ജെ.പി സര്‍ക്കാരുകള്‍ മാത്രമാണ്. ആ വഴിക്കാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും നീങ്ങുന്നത്. നാളെ മറ്റ് മാതവിഭാഗങ്ങളിലേക്കും ഈ കടന്ന് കയറ്റം ഉണ്ടാകും. മുസ്ലിം ലീഗ് നോമിനിയായ സ്‌പെഷ്യല്‍ പ്ലീഡര്‍ മുഖേനയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. സമ്പൂര്‍ണമായ കീഴടങ്ങലും പാദസേവയുമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇന്ന് മുസ്ലിംമിനെതിരെയാണ് വന്നതെങ്കില്‍ നാളെ മറ്റു മതവിഭാഗങ്ങളുടെ കാര്യത്തിലും സ്വീകരിക്കാം. മതനിരപേക്ഷ വിരുദ്ധവുമായ നിലപാടാണ് ഇക്കാര്യത്തില്‍ ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന കാലത്ത് 2024 ഒക്ടോബര്‍ 14ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നിയമസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. ആ പ്രമേയം നിയമസഭ അംഗീകരിച്ചിരുന്നു. സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് മതനിരപേക്ഷമായ സമീപനത്തിന് ഒട്ടും നിരക്കാത്തതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























