Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?

30 AUGUST 2026 11:56 AM IST
മലയാളി വാര്‍ത്ത

പയ്യന്നൂരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ എത്തിച്ച് സി പി എം വിമതരുടെ നീക്കം ചെറുക്കാനുള്ള പാർട്ടിയുടെ ശ്രമം പാളി. തളിപറമ്പിൽ നടത്താൻ ഉദ്ദേശിക്കുന്ന യോഗം കൊണ്ടും കാര്യമായ ഫലമുണ്ടാകില്ലെന്ന ധാരണയിലാണ് സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി. തളിപറമ്പിലെ യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റികളും ഏരിയ കമ്മറ്റികളും നടത്തിയ അനൗപചാരിക  യോഗങ്ങളിലാണ് ഇത്തരമൊരു ചർച്ച ഉരുത്തിരിഞ്ഞത്. പയ്യന്നൂർ എം എൽ എ വി. കുഞ്ഞികൃഷ്ണൻ ശതുക്കളുടെ കൈയിലെ കോടാലിയായെന്ന് പറഞ്ഞതല്ലാതെ കാര്യമായ ഒരു ചലനമുണ്ടാക്കാൻ പിണറായിക്ക് കഴിഞ്ഞില്ലെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. പിണറായിയുടെ നീക്കങ്ങളെക്കാൾ ശക്തം കെ.കെ രാകേഷിന്റെ പ്രതികരണങ്ങളാണെന്ന് വിശ്വസിക്കുന്ന സി പി എം നേതാക്കളും നിരവധിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് കാര്യമായ പരാമർശങ്ങൾ പിണറായി നടത്തിയില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് പിണറായിക്ക് പോലും സംശയമുണ്ടെന്ന് പറഞ്ഞ പ്രവർത്തകർ ധാരാളമുണ്ട്. 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ സത്യത്തിനും വസ്തുതയ്ക്കും മങ്ങലേറ്റെന്ന് പിണറായി വിജയൻ പറഞ്ഞു, കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന നില വന്നെന്നും സിപിഎമ്മിനെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്നും പാർട്ടിയുടെ നേതൃതലത്തിൽ നിന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു.

 

‘‘ഏത് കുത്തൊഴുക്കിനെയും നേരിടാനുള്ള അവസ്ഥയായിരുന്നു പയ്യന്നൂർ മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ‌സംസ്ഥാനത്ത് പാർട്ടിക്കെതിരെയും എൽഡിഎഫിനെതിരെയും അഴിച്ചുവിടുന്ന ഏതു പ്രചാരവേലയെയും നേരിടാനുള്ള കരുത്തുള്ള മണ്ഡലമായിരുന്നു പയ്യന്നൂർ. പയ്യന്നൂർ മണ്ഡലത്തിലെ വോട്ടർമാർ വലിയതോതിൽ സിപിഎമ്മിനെയും എൽഡിഎഫിനെയും സ്നേഹിക്കുന്നവരായിരുന്നു. അങ്ങനെയുള്ള ആളുകളിൽ സിപിഎമ്മിനെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള ശ്രമം നടത്തി. പലപ്പോഴും എതിരാളികൾ അങ്ങനെ ചെയ്തിരുന്നു. എന്നാൽ അതൊന്നും പാർട്ടിക്ക് പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ സംഭവിച്ചത്, പാർട്ടിയുടെ നേതൃതലത്തിൽ നിന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചു. പാർട്ടിയെ തകർക്കുന്ന മറ്റു ബന്ധങ്ങൾ സ്ഥാപിച്ചു. കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന നിലവന്നു. അവിടെ സത്യത്തിനും വസ്തുതയ്ക്കും ചെറിയ മങ്ങലേറ്റു.

തെറ്റായ പ്രചാരവേല ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. സിപിഎം ഒരുകാലത്തും തെറ്റ് പൊറുക്കാറില്ല. ആര് തെറ്റ് ചെയ്താലും അതിനെതിരെ ശക്തമായ നടപടിയെടുക്കും. സ്വന്തം സഖാക്കൾ സാധാരണ കമ്യൂണിസ്റ്റ് രീതിയിൽ ജീവിതം നയിക്കേണ്ടവരാണ്. എന്നാൽ അവരുടെ രീതി കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതായാൽ, പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന കാര്യമായാൽ ആര് എന്ന പ്രശ്നമില്ല. കടുത്ത നടപടിയിലേക്ക് പാർട്ടി നീങ്ങും. എല്ലാ കാലത്തും അതാണ് പാർട്ടി. ഒരുകാലത്തും അതിന് വ്യത്യാസമില്ല. വ്യത്യാസമുണ്ടെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് പാർട്ടി ശത്രുക്കളാണ് ’’– പിണറായി പറഞ്ഞു.

 

വി. കുഞ്ഞിക്കൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറി. പാർട്ടിയെ വഞ്ചിക്കാനാണു ശ്രമിച്ചത്. പാർട്ടിവികാരത്തോടെയല്ല അദ്ദേഹം പ്രവർത്തിച്ചത്. പാർട്ടി പറഞ്ഞതിൽ കാപട്യമില്ലെന്നും ജനങ്ങളെ വഞ്ചിക്കാറില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. പാർട്ടി പരസ്യമായി പറഞ്ഞത് സത്യസന്ധതയോടെയാണ്. വഴിതെറ്റിയവർ പാർട്ടിയോടൊപ്പം ചേരണം. വോട്ട് ചോർച്ച പാർട്ടി ഗൗരവത്തിലാണ് കാണുന്നത്. നടപടികളെ കുറിച്ച് ബോധവാന്മാരാണ്. പാർട്ടിക്കെതിരെ പ്രവർത്തിച്ചവർ പുനർവിചിന്തനം നടത്തണമെന്നും പിണറായി പറഞ്ഞു.എന്നാൽ ഇത്തരം പ്രസ്താവനകളൊക്കെ നനഞ്ഞ പടക്കം പോലെയാണ് പ്രവർത്തകർ സ്വീകരിച്ചത്. പിണറായി വിജയനെ പോലൊരു ക്രൗഡ് പുള്ളർക്ക് നേരിടാൻ കഴിയുന്നതായിരുന്നില്ല പയ്യന്നൂരിലെ സ്ഥിതിവിശേഷം. 

 

എന്നാൽ പയ്യന്നൂരില്‍ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞുവെന്നും അത് ലഭിച്ചത് വി കുഞ്ഞികൃഷ്ണനാണെന്നും കെ കെ രാഗേഷ് പറഞ്ഞത് പിണറായിയെക്കാൾ പഞ്ചുള്ളതായി. വി കുഞ്ഞികൃഷ്ണന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയില്ലേയെന്നും കെ കെ രാഗേഷ് ചോദിച്ചു. കണ്ണൂരിലായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം.

 

ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിച്ചു എന്ന പേരും പറഞ്ഞ് വി കുഞ്ഞികൃഷ്ണന്‍ നുണ പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാലതാമസം വന്നു എന്നത് ശരിയാണ്. തെറ്റ് തങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഫണ്ടുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ആരും വെട്ടിച്ചിട്ടില്ല. രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്ന ആളായി മധുസൂദനനെ കുഞ്ഞികൃഷ്ണന്‍ ചിത്രീകരിച്ചു. ധനരാജിനെ കൊന്നവരുമായി ഡീലുണ്ടാക്കി. ധനരാജിന്റെ പേര് ഇനി കുഞ്ഞികൃഷ്ണന്‍ ഉച്ചരിക്കരുതെന്നും രാഗേഷ് ആഞ്ഞടിച്ചു.

 

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിശക് പറ്റി എന്നത് ശരിയാണ്. അത് തങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിശക്കുണ്ടായെന്ന് കേന്ദ്രം കമ്മറ്റി തന്നെ അംഗീകരിച്ചു. ജില്ലാ കമ്മറ്റി നടത്തിയ സ്വയം വിമര്‍ശനമാണ് കേന്ദ്ര കമ്മറ്റി അംഗീകരിച്ചത്. ഇടത് സ്ഥാനാര്‍ത്ഥിക്ക് എതിരെ നുണ പ്രചാരണം നടത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് അംഗീകരിച്ചു എന്നല്ലേ വരികയെന്നും രാഗേഷ് ചോദിച്ചു.

 

പയ്യന്നൂരില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ജനങ്ങള്‍ തള്ളിക്കളയും എന്ന് വിശ്വസിച്ചു. അതുകൊണ്ടാണ് ടി ഐ മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടുപോയത്. മധുസൂദനനെതിരെ കുഞ്ഞികൃഷ്ണന്‍ നുണപ്രചാരണം നടത്തി. അതിന് കോടതിയില്‍ വി കുഞ്ഞികൃഷ്ണനെ കൊണ്ട് മറുപടി പറയിപ്പിക്കും. രക്തസാക്ഷികളുടെ മണ്ണ് വി കുഞ്ഞികൃഷ്ണന്‍ ഒറ്റു കൊടുത്തുവെന്നും രാഗേഷ് വിമര്‍ശിച്ചു.

 

പിണറായി വിജയൻ ഇന്നലെ മുതൽ മൂന്നുദിവസം പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പ്രസംഗിക്കും. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർഥിനിർണയത്തിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തലിനു പിന്നാലെയാണ് രണ്ടു മണ്ഡലങ്ങളിലും രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം തീരുമാനിച്ചത്. പാർട്ടിവോട്ടുകൾ വ്യാപകമായി ചോർന്നെന്ന വിലയിരുത്തലും മുന്നിലുണ്ട്. രണ്ടിടത്തും പഴയ കരുത്ത് തിരിച്ചുപിടിക്കാനാകുമോയെന്ന പരീക്ഷണത്തിലാണ് സിപിഎം.എന്നാൽ  ആദ്യയോഗത്തിന് ശേഷം പ്രതീക്ഷക്ക് മങ്ങലേറ്റ മട്ടിലാണ് പാർട്ടി. 

 

പയ്യന്നൂരിൽ ഫണ്ട് വിവാദങ്ങളുടെ വിശദീകരണത്തിലേക്ക് പിണറായി കടക്കുമോയെന്നാണു രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കിയത് . ഫണ്ട് ക്രമക്കേട് ഉണ്ടായതായി വി.കുഞ്ഞിക്കൃഷ്ണൻ പുറത്തുവിട്ട കണക്കുകൾക്കൊപ്പമാണ് പയ്യന്നൂരിൽ ഒരുവിഭാഗം സിപിഎം അനുഭാവികളും പ്രവർത്തകരും.

 

കുഞ്ഞിക്കൃഷ്ണന്റെ കണക്കുകൾ ശരിയല്ലെന്നും യഥാർഥ കണക്ക് ജനസമക്ഷം അവതരിപ്പിക്കുമെന്നും സിപിഎം പറഞ്ഞെങ്കിലും അതുണ്ടായില്ല.

 

പരമാവധി പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് കരുത്തുകാട്ടാനുള്ള ശ്രമമാണ് നടന്നത്. പാർട്ടി മെംബർമാരെയും പ്രവർത്തകരെയും പൊതുയോഗത്തിൽ പങ്കെടുപ്പിക്കാൻ ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് വീടുകൾ കയറി പ്രവർത്തനം നടത്തി. പല പ്രദേശങ്ങളിലും മണ്ഡലത്തിലെ ജില്ലാ, ഏരിയ നേതാക്കളുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനവും നടത്തി. തിരഞ്ഞെടുപ്പുപ്രചാരണ യോഗത്തെക്കാൾ വലിയ സദസ്സാണ് ഇന്നലത്തെ   യോഗങ്ങളിൽ സിപിഎം പ്രതീക്ഷിച്ചത്.എന്നാൽ അതുണ്ടായില്ല.

 

പാർട്ടിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന   കാര്യത്തിൽ വലിയ കൺഫ്യൂഷൻ നിലവിലുണ്ട്. ആരോപണവിധേയരാണ് പാർട്ടിയെ നയിക്കുന്നത്. മകൾക്കെതിരെ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പിണറായിയെയും സ്വജനപക്ഷപാതത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ എം.വി ഗോവിന്ദനെയും പാർട്ടി പവർത്തകൾ വിശ്വസിക്കുന്നില്ല. ആരോപണങ്ങളുടെ ശരങ്ങൾ ഏൽക്കാത്ത ആരെയെങ്കിലും കൊണ്ടുവന്ന് പാർട്ടി നിലപാട് വിശദീകരിക്കാനാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.  അത്തരത്തിലുള്ള നേതാക്കൾ സിപിഎമ്മിന്റെ രണ്ടാം നിരയിലുണ്ട്.  എന്നാൽ അവരിൽ ആരെയും പാർട്ടി സംസ്ഥാന നേതൃത്വം ഇത്തരം ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നില്ല.    രണ്ടാംനിര നേതാക്കളെ വിശ്വാസത്തിൽ  എടുക്കാൻ പാർട്ടി  തയ്യാറല്ല .  അവർ ആരോപണ വിധേയരല്ല എന്നത് തന്നെയാണ് കാരണം.  എങ്കിൽ അഖിലേന്ത്യ സെക്രട്ടറി എം എ ബേബിയെ കൊണ്ടു വന്നാലെന്തെന്ന് ചോദിക്കുന്നവരും ധാരാളം. അതിനും പാർട്ടി തയ്യാറല്ല. ആരോപണവിധേയർ പ്രസംഗിച്ചാൽ കേൾക്കാൻ ആളുണ്ടാവില്ലെന്നതാണ് സത്യം.പാർട്ടി പറയുന്നതു കേട്ട്, പാർട്ടിക്കു വേണ്ടി പണിയെടുത്തയാളായിരുന്നു കുഞ്ഞികൃഷ്ണൻ. അർഹതയുണ്ടായിട്ടും പഞ്ചായത്ത് വാർഡിലേക്കു പോലും മത്സരിച്ചില്ല. കണക്കിൽ കണിശക്കാരൻ. മറ്റൊരു പാർട്ടിയിലേക്കു പോകാനോ അതിലൂടെ സ്ഥാനം നേടാനോ വേണ്ടിയല്ല കുഞ്ഞിക്കൃഷ്ണൻ പാർട്ടിയിലെ ചില നേതാക്കൾക്കെതിരെ തുറന്നടിച്ചത്. നേതൃത്വത്തെ അണികൾ തിരുത്താനാണ്. തന്റെ തുറന്നു പറച്ചിലിൽ ഒരു ചുക്കും സംഭവിക്കില്ലെന്നു കുഞ്ഞിക്കൃഷ്ണൻ തന്നെ പറയുന്നുണ്ട്.

ഇപ്പോൾ ഇതൊക്കെ വെളിപ്പെടുത്തിയതെന്തിനെന്നും കുഞ്ഞിക്കൃഷ്ണൻ പറയുന്നു: ‘പാർട്ടിക്ക് എല്ലായ്പ്പോഴും ഓരോ പരിപാടിയുണ്ട്. തിരയടങ്ങിയിട്ടു തോണിയിറക്കാൻ പറ്റില്ല. ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിൽ പിന്നീട് പറയാൻ കഴിഞ്ഞില്ലെന്നു വരും.’ കുഞ്ഞിക്കൃഷ്ണന്റെ പരാതിയെ അടിസ്ഥാനമാക്കി, പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ തിരിമറിയും പണം നഷ്ടപ്പെട്ടതും മലയാള മനോരമയാണു പുറത്തു കൊണ്ടുവന്നത്. 2022 ഫെബ്രുവരിയിലും മേയിലും കൃത്യമായ കണക്കുകളിലൂടെ ക്രമക്കേട് പുറത്തു വന്നു. പല പ്രവർത്തകർക്കും അത് അവിശ്വസനീയമായിരുന്നു. ഏതു ഫണ്ടിൽ തിരിമറി നടന്നാലും രക്തസാക്ഷി ഫണ്ടിൽ തിരിമറി നടക്കില്ലെന്നായിരുന്നു പ്രവർത്തകരുടെ വിശ്വാസം. അതാണു പയ്യന്നൂരിൽ ഇല്ലാതായത്.

പാർട്ടിയെ എന്നും ജീവശ്വാസമായി കരുതുന്ന സിപിഎം പ്രവർത്തകർക്കു രക്തസാക്ഷികൾ വീരനായകരാണ്. രക്തസാക്ഷികളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ എന്നും പാർട്ടി ശ്രദ്ധിച്ചിട്ടുമുണ്ട്. ധനരാജിനെ ആരാധനയോടെ കണ്ട പ്രവർത്തകരുള്ള പയ്യന്നൂരിലാണു ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നു 35 ലക്ഷം രൂപ കാണാതെ പോയതായി കുഞ്ഞിക്കൃഷ്ണൻ കണ്ടെത്തുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടി 6 രസീതു ബുക്കുകൾ അധികവും അനധികൃതവുമായി അച്ചടിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലുമുണ്ടായി. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിനു വേണ്ടി ആദ്യഘട്ടത്തിൽ, സഹകരണ ജീവനക്കാരിൽ നിന്നു പിരിച്ചെടുത്ത 70 ലക്ഷം രൂപ കണക്കിൽ കാണാനില്ലെന്ന കണ്ടെത്തലും പാർട്ടി പ്രവർത്തകരുടെ മനസ്സാക്ഷിയെ വേട്ടയാടുന്നതാണ്. 

ഒരു കോടിയിലധികം രൂപ പിരിച്ചെടുത്ത ധനരാജ് ഫണ്ടിൽ, ധനരാജിന്റെ കുടുംബത്തിനു വീടു വച്ചു നൽകിയതിനടക്കം ചെലവായതു കിഴിച്ചാൽ, 46 ലക്ഷം രൂപ ബാക്കി വേണമെന്നാണു കുഞ്ഞിക്കൃഷ്ണന്റെ കണ്ടെത്തൽ. അപ്പോഴും ധനരാജിന്റെ പേരിലുണ്ടായിരുന്ന 9.80 ലക്ഷം രൂപയുടെ കടം വർഷങ്ങളോളം വീട്ടാതെ കിടന്നു. ഫണ്ട് ക്രമക്കേട് വാർത്ത വന്നതിനു ശേഷമാണു പാർട്ടി ഈ കടം വീട്ടിയത്. ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം 3 പാർട്ടി ഫണ്ടുകളിൽ ക്രമക്കേട് നടന്നുവെന്നു തെളിവുകൾ സഹിതമാണു  വി.കുഞ്ഞിക്കൃഷ്ണൻ ജില്ലാകമ്മിറ്റിക്കു പരാതി നൽകിയത്. 

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടി 6 രസീതു ബുക്കുകൾ അധികവും അനധികൃതവുമായി അച്ചടിച്ചുവെന്ന ഗുരുതരമായ കണ്ടെത്തലുമുണ്ടായി. പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിനു വേണ്ടി ആദ്യഘട്ടത്തിൽ, സഹകരണ ജീവനക്കാരിൽ നിന്നു പിരിച്ചെടുത്ത 70 ലക്ഷം രൂപ കണക്കിൽ കാണാനില്ലെന്ന കണ്ടെത്തലും പാർട്ടി പ്രവർത്തകരുടെ മനസ്സാക്ഷിയെ വേട്ടയാടുന്നതാണ്. ഈ ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരമില്ലാത്തതും ചോദ്യമുയർന്നപ്പോൾ മൂടി വയ്ക്കാൻ കുറ്റാരോപിതർ ശ്രമിച്ചതും വ്യാജരേഖ ചമച്ചതും പ്രവർത്തകരുടെ സംശയം വർധിപ്പിക്കുന്നു. ഈ കണക്കുകളെല്ലാം മൂടിവയ്ക്കുന്ന തരത്തിലാണു ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണക്കുകളെന്നും വി.കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു.

കുറ്റാരോപിതർക്കൊപ്പം താനും നടപടിക്കു വിധേയമായപ്പോഴും തിരിമറിക്കണക്കുകൾ പുറത്തു പറയാതെ, പാർട്ടിക്കൊപ്പം നിൽക്കുകയാണു കുഞ്ഞിക്കൃഷ്ണൻ ചെയ്തത്. തന്റെ പരാതിയെ പറ്റി വന്ന വാർത്തകൾ നിഷേധിച്ചില്ലെങ്കിലും കണക്കുകളൊന്നും പുറത്തുവിടാതെ അദ്ദേഹം പാർട്ടിയുടെ അച്ചടക്കം പാലിച്ചു. തന്റെ കണക്കുകളെയും കണ്ടെത്തലുകളെയും ജില്ലാ കമ്മിറ്റി തള്ളുന്നതും കുറ്റാരോപിതരെ പഴയ സ്ഥാനങ്ങളിൽ തിരിച്ചെത്തിക്കുന്നതും നിശ്ശബ്ദനായി നോക്കി നിന്നു. പക്ഷേ, പയ്യന്നൂരിലെ ചില നേതാക്കളുടെ പ്രവർത്തനശൈലി തുടരുകയായിരുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള പയ്യന്നൂരിലെ ഒരു സഹകരണ ബാങ്ക് വാങ്ങിയ ഭൂമിയുടെ വില സംബന്ധിച്ച് പയ്യന്നൂരിൽ വിവാദമുയർന്നു. സെന്റിനു 3.75 ലക്ഷം രൂപ വിലവരുന്ന ഭൂമി, സെന്റിനു 18 ലക്ഷം രൂപ കൊടുത്തു വാങ്ങിയതിനു പിറകിൽ ചില പാർട്ടി നേതാക്കളുടെ ഭൂമാഫിയ ബന്ധമാണെന്നായിരുന്നു വിവാദം. 

 

ഇക്കാര്യം വി.കുഞ്ഞിക്കൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചു. പാർട്ടി അന്വേഷണ കമ്മിഷനെ വച്ചു. തെളിവു നൽകാൻ കുഞ്ഞിക്കൃഷ്ണനു സാധിച്ചില്ലെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. ഇ.പി.ജയരാജൻ – ജാവഡേക്കർ കൂടിക്കാഴ്ചയുടെ പേരിൽ മറ്റൊരു പരാതിയും കുഞ്ഞിക്കൃഷ്ണൻ ജില്ലാ കമ്മിറ്റിക്കു നൽകിയിരുന്നു. രണ്ടിലും തെളിവു നൽകാൻ കുഞ്ഞിക്കൃഷ്ണനു സാധിക്കാത്തതിനാൽ പാർട്ടിക്കകത്ത് അദ്ദേഹത്തെ ശാസിക്കാനായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പാർട്ടിക്കകത്തു പരാതി പറഞ്ഞതിന്റെ പേരിൽ, നടപടിക്കു വിധേയനാകുന്ന ഏക ജില്ലാ കമ്മിറ്റി അംഗവും വി.കുഞ്ഞിക്കൃഷ്ണനായിരിക്കാം. 

 

കുഞ്ഞികൃഷ്ണനാണ് ശരി എന്ന് വിശ്വസിക്കുന്ന നിരവധി പ്രവർത്തകർ കണ്ണൂരിലുണ്ട്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം നടത്തിയ പ്രതികരണം ശ്രദ്ധേയമായത് അതുകൊണ്ടാണ്. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന്  അദ്ദേഹം പറഞ്ഞു.

 

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചുവെന്ന് കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ടുള്ള ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ നിലപാട് ശരിയാണോ എന്ന് ആ പാർട്ടിയുടെ നേതൃത്വം തീരുമാനിക്കണമെന്നും കുഞ്ഞികൃഷ്ണൻ അറിയിച്ചു. കോടാലിക്കൈ, വർഗവഞ്ചകൻ എന്നൊക്കെ വിളിക്കുകയല്ലാതെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി പിണറായി വിജയനോ പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതൃത്വമോ നൽകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.

 

എല്ലാവരെയും എല്ലാ കാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. 50,000ത്തോളം ഭൂരിപക്ഷം നേടി വിജയിച്ച സ്ഥാനാർഥിയെ മറികടന്ന് ഏഴായിരത്തിൽപ്പരം വോട്ടിനാണ് താൻ ജയിച്ചത്. പിണറായിയുടെ ഈ നിലപാട് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്നതാണ്. പിണറായിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ എന്തെങ്കിലും വിശദീകരണം ജനങ്ങൾക്ക് നൽകാൻ അദ്ദേഹം തയ്യാറാകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.

 

പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെട്ടതു മുതൽ തനിക്ക് നേരെ അക്രമം നടക്കുന്നുണ്ട്. ഇത് എല്ലാക്കാലത്തും വിലപ്പോകില്ലെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. ആര് ആരെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾക്ക് ഒരു നിലപാടുണ്ട്. അക്രമഭീഷണി പേടിച്ച് അതിൽ നിന്ന് താൻ ഒളിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഏതായാലും ബാക്കിയുള്ള പൊതുയോഗങ്ങൾ കൂടി നടത്താനുള്ള തീരുമാനത്തിലാണ് പാർട്ടി. ഇല്ലെങ്കിൽ അത് പാർട്ടിക്ക് വലിയ നാണക്കേടാവും.  അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി ഇത്തരം യോഗങ്ങളെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. വിശദീകരണ യോഗങ്ങൾ പരാജയപ്പെട്ടതിൽ പാർട്ടി വലിയ ആശങ്കയിലാണ് കണ്ണൂരിൽ പാർട്ടിയുടെ നട്ടെല്ല് വളയുന്ന കാഴ്ച ആശങ്കാജനകമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 minutes ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (17 minutes ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (35 minutes ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (52 minutes ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

വീണ്ടും ആശങ്ക... മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....  (1 hour ago)

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 400 ഓളം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (2 hours ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (2 hours ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (3 hours ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (3 hours ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (3 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (3 hours ago)

Malayali Vartha Recommends