Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി

31 AUGUST 2026 10:31 AM IST
മലയാളി വാര്‍ത്ത

നേപ്പാളിൽ നിന്നും അത്യന്തം വേദനകരമായ വാർത്തകളാണ് വരുന്നത്. അതിനിടെ നിരവധി രക്ഷാ പ്രവർത്തനങ്ങളും മാതൃകയായി. ഒരു ഗ്രാമം മുഴുവൻ നദിയെടുത്തു. വേഗം ഓടിക്കോളൂ‘– നേപ്പാളിലെ തൃഭുവൻ തൃശൂലി സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകൻ രാജേന്ദ്ര ദവാഡിക്ക് ഒരു സുഹൃത്തിൽനിന്ന് ഇങ്ങനെയൊരു സന്ദേശം ലഭിക്കുന്നത് ഓഗസ്റ്റ് 26ന് രാവിലെ 9.20നാണ്. തൃശൂലി താഴ്‌‌വരയിലെ മൂന്നുനില സ്കൂൾ കെട്ടിടത്തിനുള്ളിൽ ആ സമയത്തുണ്ടായിരുന്നത് 1643 വിദ്യാർഥികൾ. ഗ്ലേസിയർ തടാകം തകർന്ന് കൂറ്റൻ പാറക്കല്ലുകളും ചെളിയും നിറഞ്ഞ പ്രളയജലം കോസി നദിയിലൂടെ കുതിച്ചുപാഞ്ഞ് താഴ്‌വരയിലേക്ക് അതിവേഗം എത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ.

കരുത്തുറ്റ കോൺക്രീറ്റിൽ നിർമിച്ച, നദിക്കരയിൽനിന്ന് 60 മീറ്റർ മുകളിലുള്ള സ്കൂൾ കെട്ടിടം സുരക്ഷിതമായിരിക്കുമെന്ന് ദവാഡി തുടക്കത്തിൽ കരുതിയെങ്കിലും നദിയിൽ അതിവേഗത്തിൽ വെള്ളമുയരുന്നു എന്ന ഒരു രക്ഷിതാവിന്റെ സന്ദേശം കൂടി ലഭിച്ചതോടെ ദവാഡിക്ക് അപകടം മണത്തു. പിന്നീട് വെറും മിനിറ്റുകൾ മാത്രമായിരുന്നു എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്. അദ്ദേഹം ഉടൻ സ്കൂളിന്റെ ബെല്ലടിച്ചു. എല്ലാ വിദ്യാർഥികളോടും ക്ലാസ്മുറിയിൽനിന്ന് ഇറങ്ങാൻ നിർദേശം നൽകി. തുടർന്ന് സ്കൂൾ ബസ് ഡ്രൈവർമാരെ വിളിച്ച് തിരിച്ചുപോകാൻ നിർദേശിച്ചു. അപ്പോഴേക്കും കുട്ടികൾക്ക് തങ്ങൾ അപകടത്തിലാണെന്ന് മനസ്സിലായിക്കഴിഞ്ഞു.

അതേസമയം നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ 6 വയസ്സുകാരിക്ക് അദ്ഭുത രക്ഷ. മൂന്ന് ദിവസം മണ്ണിനടയിൽ അകപ്പെട്ട പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. പ്രളയം വലിയ നാശം വിതച്ച റസുവയിലെ തിമുറ ഗ്രാമത്തിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ കരച്ചിൽ കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ചികിത്സ നൽകാനായി കുട്ടിയെ ഹെലികോപ്റ്ററിൽ കഠ്മണ്ഡുവിലേക്ക് കൊണ്ടുവന്നു

നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 734 ആയി ഉയർന്നു. നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. അതേസമയം കാലാവസ്ഥ പ്രതികൂലമാവുന്നത് രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നുണ്ട്. നേപ്പാളിൽ 2,426 പേരെയാണ് പ്രളയത്തിൽ കാണാതായത്. ഇവരിൽ 540 പേർ വിദേശികളാണ്.

അതേസമയം, പ്രളയത്തെ തുടർന്നുളള സാഹചര്യത്തിൽ നോർക്ക റൂട്ട്സ് ഹെൽപ് ലൈനിൽ ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണ്. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘം ശനിയാഴ്ച രാത്രി 12.30 ഓടെ കഠ്മണ്ഡുവിലെത്തി. ഇവർ ഇന്ത്യയിലേക്കുള്ള യാത്ര ഉടൻ ആരംഭിക്കും. ബേസ് ക്യാംപായ ദാർച്ചയിൽ വച്ചാണ് ഇവർ പ്രളയത്തിൽപ്പെടുന്നത്. ഇതുകൂടാതെ, ട്രാവൽ ഏജൻസി വഴി കഠ്മണ്ഡുവിലേയ്ക്ക വിനോദയാത്രയ്ക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘവും ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇവർ നാളെ കോഴിക്കോട് എത്തിച്ചേരും. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കുട്ടികളെയും കൂട്ടി അടുത്തുള്ള കുന്നിൻമുകളിലേക്ക് രക്ഷപ്പെടാനായിരുന്നു ദവാഡിയുടെ ശ്രമം. ആശങ്ക വർധിച്ച് പാനിക് അറ്റാക് ഉണ്ടായ ഒരു വിദ്യാർഥിനിയെ മോട്ടർ ബൈക്കിലാണ് കുന്നിൻ മുകളിലെത്തിച്ചത്. മറ്റു വിദ്യാർഥികൾ കാൽനടയായും. പിന്നാലെ ദവാഡിയും സുരക്ഷിതമായി മുകളിലെത്തിയെന്ന് ദ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുട്ടികളും അധ്യാപകരും കുന്നിൻമുകളിലെ ബോധിവൃക്ഷച്ചുവട്ടിൽ അഭയം തേടി. അൽപസമയത്തിനകം നദി കരകവിഞ്ഞ് സ്കൂൾകെട്ടിടം അമ്പാടെ തകർത്തു. 1643 വിദ്യാർഥികളും മറ്റ് അധ്യാപകരെയും രക്ഷിക്കാനായെങ്കിലും സ്കൂളിലെ ചരിത്ര അധ്യാപകൻ സാന്റോസ് പരിയാർ ദുരന്തത്തിൽപ്പെട്ടു. പ്രഭാതഭക്ഷണം തയാറാക്കാനായി തന്റെ മുറിയിലേക്ക് പോയതായിരുന്നു അദ്ദേഹം.

സ്കൂളിന്റെ വാതിലുകൾ അടയ്ക്കാനായി തിരികെപ്പോയ കാവൽക്കാരൻ സുൽതാൻ ലാമയുടെ മിന്നൽ പ്രളയത്തിൽ കൊല്ലപ്പെട്ടു. ഇതുവരെ 750ലേറെപ്പേരുടെ മൃതദേഹമാണ് നേപ്പാളിലെ ദുരന്ത മേഖലയിൽനിന്ന് കണ്ടെത്തിയത്. ടിബറ്റിൽ 16 പേരും മരിച്ചു. 2498 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടിബറ്റിൽ 546 പേരെയും കാണാതായി.

അതേസമയം നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ മരണത്തിന്റെ വക്കിൽനിന്നും പടികൾ ഓടിക്കയറി ജീവൻ രക്ഷിച്ച് യുവതി. ഇന്ത്യൻ വംശജരായ ദമ്പതികൾ നേപ്പാളിലെ റസുവ ജില്ലയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നേരിൽ കണ്ടത്. നേപ്പാളി ഗ്രാമമായ തിമുറയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോൾ തൊട്ടുമുന്നിൽ വൻമതിൽ പോലെ വെള്ളം പാഞ്ഞുകയറുന്നത് നേരിൽ കണ്ടു. മരണം മുന്നിൽ കണ്ട നിമിഷം നിമിഷങ്ങൾക്കകം ബസിൽനിന്നും ഇറങ്ങി തൊട്ടടുത്തുള്ള 500 പടികൾ ഓടിക്കയറിയാണ് അഞ്ജനയും ഭർത്താവ് പട്ടാഭിരാമനും ജീവൻ രക്ഷിച്ചത്.

"ഞാൻ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു" എന്നാണ് നേരിൽ കണ്ട ദുരന്ത നിമിഷത്തെ കുറിച്ച് സിബിഎസിനു നൽകിയ അഭിമുഖത്തിൽ അഞ്ജന പറയുന്നത്. എന്നാൽ തൊട്ടടുത്തു കണ്ട പടികൾ ഓടിക്കയറി മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഓടുമ്പോൾ ഭർത്താവ് പട്ടാഭിരാമനും ഒപ്പമുണ്ടെന്ന് ഉറപ്പാക്കി. യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ ആദ്യമായിട്ടാണ് നേപ്പാളിലേക്ക് യാത്ര ചെയ്തത്. ടിബറ്റ് സന്ദർശനമായിരുന്നു ഇവരുടെ ലക്ഷ്യം.

ത്രിശൂലിനദിയുടെ പ്രവാഹപാത മാറ്റിക്കൊണ്ട് ഗ്യാരോങ് പട്ടണം നിർമിച്ചതും ഷിയോകാങ് പ്രദേശത്തു ജനവാസം അനുവദിച്ചതുമടക്കം നടപടികളാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്നാണ് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘നേപ്പാൾ കറസ്‌പോണ്ടൻസ്’ ആരോപിക്കുന്നത്. ഈ നിർമിതികൾ മഞ്ഞുമലകൾ രൂപംകൊള്ളുന്ന രീതിയിൽ മാറ്റമുണ്ടാക്കിയെന്നും ഇതാണ് മിന്നൽപ്രളയം സൃഷ്ടിക്കുന്നതെന്നുമാണ് ആരോപണം. എന്നാൽ, ആരോപണങ്ങൾക്കു ശാസ്ത്രീയതെളിവൊന്നും നിരത്തിയിട്ടില്ല.

അതേസമയം ചൈന നിർമിച്ച ഗൈറോങ് നദീതുറമുഖം നേപ്പാൾ അതിർത്തിയിലേക്കുള്ള ഒഴുക്കിന്റെ ശക്തി വർധിപ്പിച്ചെന്നും പറയപ്പെടുന്നു. ടിബറ്റിൽ യാർലുങ് സാങ്പോ നദിയിൽ അടുത്തകാലത്ത് കൂറ്റൻ അണക്കെട്ട് നിർമിച്ചത് പ്രദേശത്തെ ഭൂഗർഭത്തിൽ മാറ്റമുണ്ടാക്കിയതായും പറയപ്പെടുന്നു. ടിബറ്റിലെ ഒരു അണക്കെട്ട് തകർന്നതാണ് പ്രളയത്തിനു കാരണമായതെന്ന അഭ്യൂഹം പ്രചരിച്ചെങ്കിലും അതു കെട്ടടങ്ങിയിരുന്നു.

ടിബറ്റ്–നേപ്പാൾ–ഇന്ത്യ അതിർത്തികളിലെ നിർമാണപ്രവർത്തനങ്ങൾ ഹിമ–ജലദുരന്തങ്ങൾക്കു കാരണമായേക്കാമെന്ന് ഭൂഗർഭശാസ്ത്രജ്ഞർ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നതാണ്. എന്നാൽ, അതു ചെവിക്കൊള്ളാതെയാണ് ചൈന സൈനിക നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആരോപണമുണ്ട്. ടിബറ്റിലെ ലാസയിൽനിന്നു നേപ്പാളിലേക്കു നിർമിക്കുന്ന റെയിൽപാത ഉറപ്പില്ലാത്ത പെർമാഫ്രോസ്റ്റ് (പർവതങ്ങളിൽ മണ്ണും പാറകളും ഉറഞ്ഞുകിടക്കുന്നിടം) പ്രദേശത്തുകൂടിയാണെന്നും പറയപ്പെടുന്നു.

ഇന്ത്യൻ അതിർത്തിക്കുള്ളിലും വിനോദസഞ്ചാര–തീർഥാടന–സൈനിക പദ്ധതികളുടെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.

60 മുതൽ 70 അടി വരെ ഉയരത്തിലാണ് വെള്ളം ബസിനു നേർക്കു വന്നത്. ആദ്യം എന്താണ് മുന്നിൽ കാണുന്നതെന്ന് മനസ്സിലായില്ലെന്നും യുവതി പറഞ്ഞു. പടികൾ കയറി ഓടുമ്പോഴും തൊട്ടടുത്തുള്ള കെട്ടിടങ്ങളും വീടുകളും തകർന്നുവീഴുന്നതും ആളുകൾ നിലവിളിക്കുന്നതും കരയുന്നതും കണ്ടെന്നും അഞ്ജന പറയുന്നു. പടികൾ കയറി ചെന്നത് മലയുടെ മുകളിലേക്കാണ്. ഇത്രയും ഉയരത്തിൽ, തങ്ങൾ എങ്ങനെ കയറിയെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ അഞ്ജന രാജ പറയുന്നു. അപകടദിവസം രാത്രി പ്രദേശത്തുള്ള ഒരു തൊഴുത്തിലാണ് ദമ്പതികൾ കഴിഞ്ഞത്. അടുത്തദിവസമാണ് രക്ഷാസംഘമെത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത്.

മണ്ണുമാന്തി യന്ത്രത്തിന്റെ കോരികയ്ക്കുള്ളിൽ ഇരിക്കുന്ന ഗുണ മായ ബൊഹാറയെന്ന തൊണ്ണൂറ്റിയേഴുകാരി, പ്രളയം തകർത്ത നേപ്പാളിൽ പ്രതീക്ഷയുടെ മുഖമാണ് ഇന്ന് അവർ. പ്രളയത്തെ അതിജീവിച്ച്, മരണത്തെ തോൽപ്പിച്ചെത്തിയ ഗുണയുടെ വിഡിയോ ഇതിനകം ലോകത്താകമാനം വൈറലായിക്കഴിഞ്ഞു. ഗുണയുടെ ചെളി പുരണ്ട വസ്ത്രങ്ങളും, സർവവും നഷ്ടപ്പെട്ട് ക്ഷീണിച്ച മുഖഭാവവും പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

പ്രളയത്തിൽ ഗുണ ബൊഹാറ താമസിച്ചിരുന്ന കെയർ ഹോമും തകർന്നിരുന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഗുണയെ നാലുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസും നേപ്പാൾ സൈന്യവും ചേർന്ന് രക്ഷപ്പെടുത്തിയത്. മുത്തശ്ശിയെ രക്ഷപ്പെടുത്താനായി ഗുണയുടെ സഹോദരന്റെ പേരക്കുട്ടി ദീപക് ബൊഹാറയും കഠ്മണ്ഡുവിൽനിന്ന് എത്തിയിരുന്നു. ഗുണ ബൊഹാറ ഒരു പോരാളിയാണെന്ന് ദീപക് ബിബിസി നേപ്പാളിയോടു പറഞ്ഞു. മുത്തശ്ശിയെ ജീവനോടെ രക്ഷിക്കാനായെങ്കിലും മറ്റ് ഒരുപാടു പേർ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗുണ ബൊഹാറയുടെ ആരോഗ്യം മെച്ചപ്പെട്ടു വരുകയാണ്. എങ്ങനെയാണ് ദുരന്തത്തെ അതിജീവിച്ചതെന്ന് പറയാനാവുന്ന സ്ഥിതിയിലല്ല അവരെന്ന നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. ഇതുവരെ 676 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൂവായിരത്തോളം പേരെ കാണാതായി. കാണാതായവരിൽ മുന്നൂറിലേറെ ഇന്ത്യക്കാരും ഉൾപ്പെടുന്നു. പ്രളയ ബാധിത മേഖലയുടെ പുനരധിവാസത്തിന് 400 മുതൽ 500 കോടി ഡോളർ വരെ ആവശ്യം വരുമെന്ന് നേപ്പാൾ ധനമന്ത്രി സ്വാർനിം വേഗിൾ പറഞ്ഞു.

കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്ടിച്ചവരും മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചവരും അക്കൂട്ടത്തിലുണ്ട്.

പ്രളയജലത്തിനൊപ്പം ഒലിച്ചുവന്ന ബാങ്ക് ലോക്കർ കുത്തിപ്പൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ച 29പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രളയ ജലത്തിനൊപ്പം ഒഴുകിയ ലോക്കർ ധാഡിങ്ങിലെ ഗാൽച്ചി മേഖലയിലെ ത്രിശൂലി നദിയിൽ നിന്നാണ് കണ്ടെത്തിയത്. നദിയിൽ ഒലിച്ചെത്തിയ ലോക്കർ പൊളിച്ച് പണം മോഷ്ടിക്കാനാണ് നാട്ടുകാർ ശ്രമിച്ചത്. സംഭവം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി നാട്ടുകരെ കസ്റ്റഡിയിലെടുത്തു.

29 പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കയ്യിൽ നിന്നും 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) കണ്ടെടുത്തു. കസ്റ്റഡിയിലെടുത്തവർ ഭൂരിഭാഗവും ഗാൽച്ചി-4-ലെ മസ്താർ മേഖലയിലെ താമസക്കാരാണ്. ചിലർ ഗാൽച്ചി-6-ലെ അദംഘട്ടിൽ നിന്നും സിദ്ധാലെക്ക്-7-ലെ അദംതാറിൽ നിന്നുമുള്ളവരാണ്. 19 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. കണ്ടെടുത്ത പണത്തിന്റെ ഉറവിടം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (27 minutes ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (41 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (47 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (52 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (1 hour ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (1 hour ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (2 hours ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (2 hours ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (2 hours ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

Malayali Vartha Recommends