പിണറായിയുടെ ഫ്ലക്സ് ബോര്‍ഡ് അജ്ഞാതര്‍ കത്തിച്ചു

സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ധര്‍മ്മടം ടൗണില്‍ പിണറായിയുടെ വീട്ടില്‍ നിന്ന് 20 മീറ്റര്‍ അകലെ മാത്രം സ്ഥാപിച്ചിരുന്ന 300 മീറ്റര്‍ നീളമുള്ള ഫ്ളക്സ് ബോര്‍ഡാണ് കത്തിച്ചത്. സി.പി.എമ്മിന്റെയും പിണറായിയുടേയും ചരിത്രം രേഖപ്പെടുത്തിയിരുന്ന ഫ്ളക്സാണ് നശിപ്പിക്കപ്പെട്ടത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഫ്ളെക്സ് ബോര്‍ഡിന് തീവച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. സംഭവ സ്ഥലം പിണറായി വിജയന് സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നേരത്തേ ട്രെയിനില്‍ സ്ഥാപിച്ചിരുന്ന എല്‍.ഡി.എഫിന്റെ പ്രചരണ ബോര്‍ഡും നശിപ്പിക്കപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha