ഇത്തവണ വല്ലതും നടന്നാല്‍ നടന്നു.. മോദി ഇവരുടെ ഉറക്കം കെടുത്തുന്നു

മുമ്പില്ലാത്തവിധം ബിജെപി ഇടതു വലതു മുന്നണികളുടെ ഉറക്കം കെടുത്തുന്നു. ബിജെപിക്കെതിരെ സര്‍വസന്നാഹങ്ങളുമായി രംഗത്തെത്തുകയാണ് ഇരുമുന്നണികളും. നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി ഇടതു വലതു മുന്നണികള്‍ക്ക് ഭീഷണിയായി തീര്‍ന്ന പശ്ചാത്തലത്തിലാണ് ഇരുമുന്നണികളും ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. ബിജെപിയുടെ പ്രചരണം കാരണം തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല മണ്ഡലങ്ങളില്‍ ഇരുമുന്നണികളും വെള്ളം കുടിക്കുകയാണ്.
നേമത്ത് ഒ. രാജഗോപാല്‍ ജയിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കുമ്മനത്തിന്റെ സാന്നിധ്യം വട്ടിയൂര്‍ക്കാവ് മുരളിക്ക് വാട്ടര്‍ലൂവാകുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. അതിനിടെ നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനം ബിജെപിക്ക് കരുത്തു പകരുകയും ചെയ്തു. മോഡിയുടെ യോഗങ്ങള്‍ക്ക് പതിനായിരക്കണക്കിന് ജനങ്ങളാണ് തടിച്ചു കൂടുന്നത്. ബിജെപിക്ക് അനുകൂലമായ ഒരു ഫാക്ടര്‍ കേരളത്തില്‍ ഇതാദ്യമായാണ് ജിഷാ വിഷയത്തിലും പുറ്റിങ്ങള്‍ അപകടത്തിലും ബിജെപി നടത്തിയ ഇടപെടലുകളും നരേന്ദ്രമോഡിയുടെ പരവൂരിലെ സാന്നിധ്യവും ഇരുമുന്നണികളെയും പ്രതിസന്ധിയിലാക്കി.
വര്‍ഷങ്ങളായി കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ നടത്തികൊണ്ടിരിക്കുന്ന നാടകങ്ങള്‍ അങ്ങാടിപ്പാട്ടാണ്. അവര്‍ക്കിടയിലാണ് ബിജെപി കടന്നു വന്നിരുന്നത്. യുവതലമുറയുടെ പിന്തുണയും ബിജെപിക്കൊപ്പമാണ്. ഇതെല്ലാമാണ് ഇരുമുന്നണികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വെള്ളാപ്പള്ളിനടേശനും സിഎം ജാനുവും എന്‍ഡിഎയില്‍ ചേര്‍ന്നതും ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്രയും കാലം ഇരുമുന്നണികള്‍ക്കുമൊപ്പം നിന്നവര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതാണ് മുന്നണികളെ ബുദ്ധിമുട്ടിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha