മോദി സോണിയയെ കരയിപ്പിച്ചു... മോദിക്കുള്ള മറുപടി കണ്ണീരില്‍ കുതിര്‍ന്ന്; ഞാന്‍ സ്നേഹിച്ചവരുടെ രക്തം വീണ മണ്ണാണ് ഇന്ത്യ; ഈ മണ്ണിലാണ് എന്റെ ചിതാഭസ്മം അലിഞ്ഞ് ചേരേണ്ടത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വികാരനിര്‍ഭരയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മറുപടി. ഇറ്റലിയില്‍ ജനിച്ചെന്നപേരില്‍ ആര്‍എസ്എസ്സും ബിജെപിയും വേട്ടയാടുകയാണ്. ഇറ്റലിയില്‍ ജനിച്ചെങ്കിലും ഇന്ത്യയാണ് തന്റെ നാട്. 48 വര്‍ഷം ജീവിച്ച രാജ്യമാണ് ഇന്ത്യ. ഞാന്‍ സ്നേഹിച്ചവരുടെ രക്തം വീണ മണ്ണാണ് ഇന്ത്യ. ഈ മണ്ണിലാണ് ഞാനെന്റെ അവസാന ശ്വാസം ശ്വസിക്കുക. ഈ മണ്ണിലാണ് എന്റെ ചിതാഭസ്മം അലിഞ്ഞ് ചേരേണ്ടത്സോണിയ പറഞ്ഞു.
എന്റെ പ്രതിബദ്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ല. നരേന്ദ്ര മോദിക്ക് എന്റെ വികാരം മനസിലായേക്കില്ല. പക്ഷേ, ജനങ്ങള്‍ക്ക് മനസിലാകുമെന്നും സോണിയ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നേരത്തെ, തൃശൂരില്‍ നടന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സോണിയയുടെ പ്രസംഗം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha