കടലിൽ ആ പ്രതിഭാസം RED ALERT...അതീവ ജാഗ്രത മഴയിൽ ട്വിസ്റ്റ്..!എല്ലാം മാറിമറിയുന്നു...!

കേരളത്തിൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, വരും ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല.
വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദ്ദം തുടരുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകുന്നേരം വരെ, വടക്കുകിഴക്കൻ മധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തീവ്ര ന്യൂമർദ്ദമായി തുടരാൻ സാധ്യതയുണ്ട്. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറിൽ ഇത് ക്രമേണ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ്ദ മേഖലയായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴി സെപ്റ്റംബർ 28ന് വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 2 ദിവസങ്ങളിൽ, മ്യാൻമർ–ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























