തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും മൂലം കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം വീണു

തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും മൂലം പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു.പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മരം വീണ്, ബസ് പൂര്‍ണമായും തകര്‍ന്നു. നിമിഷങളുടെ വ്യത്യാസത്തില്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഏണിക്കര പേരൂര്‍ക്കട റൂട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. പേരൂര്ക്കടയിലെത്തിയശേഷം ഉച്ചഭക്ഷണത്തിനായി ഡ്രൈവറും കണ്ടക്ടറുമിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.
സമീപത്തുണ്ടായിരുന്ന വന്മരം ബസിമുമുകളിലേക്കു വീഴുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. തലനാരിഴയ്ക്കാണ് ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടത്. ജില്ലയില്‍ പല സ്ഥലങ്ങളിലും മരങ്ങള്‍ വീണ് വൈദ്യതിലെനുകള് പൊട്ടി. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha