ഇരുമുന്നണികളുടെയും നട്ടെല്ല് ഒടിച്ച് അറബിക്കടലില്‍ എറിയണം

വിവാദത്തിന് തീ കൊളുത്തി വീണ്ടും സുരേഷ് ഗോപി. ഇരുമുന്നണികളുടെയും നട്ടെല്ലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി ആഖ്വാനം ചെയ്തു. വര്‍ഷങ്ങളായി ഇവര്‍ ജനങ്ങളെ അടിമകളാക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ സി.കെ ജാനുവിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഇതാദ്യമായല്ല സുരേഷ് ഗോപി സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്ന് സുരേഷ് ഗോപി അടിമാലിയില്‍ നടന്ന പ്രചാരണയോഗത്തില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha